സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 6244 പേര്‍ക്ക്. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം 350, കണ്ണൂര്‍ 303, കാസര്‍ഗോഡ് 224, പത്തനംതിട്ട 169, ഇടുക്കി 114, വയനാട് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1066 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 81 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5745 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 364 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 934, എറണാകുളം 714, കോഴിക്കോട് 649, തൃശൂര്‍ 539, തിരുവനന്തപുരം 508, കൊല്ലം 527, ആലപ്പുഴ 426, പാലക്കാട് 320, കോട്ടയം 313, കണ്ണൂര്‍ 273, കാസര്‍ഗോഡ് 213, പത്തനംതിട്ട 152, ഇടുക്കി 96, വയനാട് 81 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്
36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 21, കോട്ടയം 4, മലപ്പുറം 3, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7792 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 871, കൊല്ലം 625, പത്തനംതിട്ട 321, ആലപ്പുഴ 574, കോട്ടയം 143, ഇടുക്കി 155, എറണാകുളം 823, തൃശൂര്‍ 631, പാലക്കാട് 449, മലപ്പുറം 1519, കോഴിക്കോട് 836, വയനാട് 66, കണ്ണൂര്‍ 436, കാസര്‍ഗോഡ് 343 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,837 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,15,149 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.