പത്തു വയസുകാരിയെ പീഡിപ്പിച്ചതിന് അറുപതുകാരനെ ബന്ധുക്കള്‍ കൊലപ്പെടുത്തി
തൃശൂരില്‍ അറുപതുകാരനെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത് പത്തുവയസുകാരിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് എന്ന് പോലീസ്. പ്രഭാത സവാരിക്കിടെയാണ് ബന്ധുക്കള്‍ ഇയാളെ കുത്തിക്കൊന്നത്.ഒല്ലൂര്‍ ക്രിസ്റ്റഫര്‍നഗര്‍ വെള്ളപ്പാടി വീട്ടില്‍ ശശിയെ ബന്ധുക്കള്‍ പ്രഭാത സവാരിക്കിടെ കൊലപ്പെടുത്തിയ സംഭവത്തിലാണ് വഴിത്തിതിരിവ്. ഓട്ടോ ഡ്രൈവറായ ശശി അടുത്ത ബന്ധുവായ പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് മുഖ്യപ്രതി പൊലീസിന് മൊഴി നല്‍കി. എന്നാല്‍, മരണ മൊഴിയിലും പീഡനവിവരം ശശി പൊലീസിനോട് വെളിപ്പെടുത്തിയില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒല്ലൂര്‍ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.
കൊലപാതകം നടത്തിയ പ്രതി അക്ഷയ് കുമാറിന്റെയും ശശിയുടെയും അടുത്ത ബന്ധുവാണ് പെണ്‍കുട്ടി. പീഡന വിവരം പെണ്‍കുട്ടി പുറത്ത് പറഞ്ഞിരുന്നില്ല. ദൃക്സാക്ഷിയായ സുഹൃത്താണ് വിവരം മുഖ്യപ്രതിയെ അറിയിക്കുന്നത്. പീഡനം നടന്നതായി തുടരന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. 2018 മുതല്‍ 2019 വരെയുള്ള കാലയളവില്‍ നിരവധി തവണ പീഡനത്തിന് ഇരയായതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ഒല്ലൂര്‍ പൊലീസ് ശശിക്ക് എതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, മരണമൊഴിയിലും പീഡന വിവരം ശശി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നില്ല. നായയെ പരിചരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്ക് കാരണം എന്നായിരുന്നു മൊഴി. മരിച്ച ശശിക്ക് ഭാര്യയും മകനും മകളുമുണ്ട്.