ഉത്തര്‍പ്രദേശില്‍ സിനിമാ തീയറ്ററുകള്‍ക്കും മള്‍ട്ടിപ്ലെക്സുകള്‍ക്കും ആറുമാസത്തെ ലൈസന്‍സ് ഫീസ് ഒഴിവാക്കി
ഉത്തര്‍പ്രദേശിലാണ് ചലച്ചിത്ര വ്യവസായത്തിന് വലിയ ആശ്വാസവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. സിനിമാ തീയറ്ററുകള്‍ക്കും മള്‍ട്ടിപ്ലെക്സുകള്‍ക്കും കഴിഞ്ഞ ആറുമാസത്തെ ലൈസന്‍സ് ഫീ ഒഴിവാക്കാന്‍ ആണ് യോഗി നിര്‍ദ്ദേശം നല്‍കിയത്. ഏപ്രില്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള ലൈസന്‍സ് ഫീ ആണ് ഒഴിവാക്കിയത്.
കൊറോണ വൈറസ് കാരണം ഈ കാലയളവില്‍ മള്‍ട്ടി പ്ലക്സുകളും തീയറ്ററുകളും അടച്ചിട്ടിരിക്കുകയായിരുന്നു. ലൈസന്‍സ് ഫീയില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയത് ഇതിന്റെ ഉടമകള്‍ക്ക് വലിയ ആശ്വാസമായിരിക്കുമെന്നും ഔദ്യോഗിക വക്താവ് പറഞ്ഞു. യുപി സിനിമ (റെഗുലേഷന്) ആക്റ്റ് 1955ലെ വകുപ്പ് 10 പ്രകാരമാണ് മുഖ്യമന്ത്രി ഇളവ് പ്രഖ്യാപിച്ചത്.കൊറോണ വൈറസ് പ്രോട്ടോക്കോള്‍ പ്രകാരം ചില നിബന്ധനകള്‍ക്ക് വിധേയമായി ഒക്ടോബര്‍ 15 മുതല്‍ സിനിമാ ഹാളുകള്‍ വീണ്ടും തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.