യാഹൂ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ഇന്റര്‍നെറ്റ് മെസേജിങ് രംഗത്തു ഒരു കാലം എതിരാളികള്‍ ഇല്ലാതിരുന്ന ഒരു പ്ലാറ്റ്‌ഫോമായിരുന്നു യാഹു. ഒരു തലമുറയെ ഇന്റര്‍നെറ്റ് വഴി സന്ദേശം അയക്കാന്‍ പഠിപ്പിച്ച യാഹുവും വിടവാങ്ങുന്നു എന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് വ്യവസായ രംഗത്ത് 19 വര്‍ഷം പഴക്കമുള്ള യാഹൂ ഗ്രൂപ്പ് 2020 ഡിസംബര്‍ 15ന് അടച്ചുപൂട്ടുമെന്ന് യാഹൂ അറിയിച്ചു. ബിസിനസ്സിന്റെ മറ്റ് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് യാഹൂ അടച്ചു പൂട്ടുന്നതെന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. 2017-ല്‍ വെറിസോണ്‍ എന്ന കമ്പനി യാഹൂ ഏറ്റെടുത്തിരുന്നു. ഒരു കാലത്ത് ഏറ്റവും വലിയ മെസേജ് പ്ലാറ്റ്‌ഫോം കൂടെയായ വെബ്‌സൈറ്റ് ആണ് അടച്ചുപൂട്ടുന്നത് എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യാഹൂവിന് ഉപഭോക്താക്കള്‍ ഇല്ലാത്തതാണ് ബിസിനസില്‍ നിന്ന് കമ്പനി പിന്‍മാറാന്‍ കാരണം. ഡിസംബര്‍ 15 മുതല്‍ ഉപയോക്താക്കള്‍ക്ക് ഇനി പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കാനോ ഗ്രൂപ്പുകളില്‍ നിന്ന് മെയിലുകള്‍ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയില്ല. 2001ല്‍ ആണ് യാഹൂ ഗ്രൂപ്പ് സേവനം ആരംഭിച്ചത്. എന്നാല്‍ പിന്നീട് ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയ വമ്പന്‍മാരോട് മത്സരിക്കാന്‍ കഴിയാതെ വന്നു. യു.എസ് വയര്‍ലെസ് സേവനദാതാക്കളായ വെറിസോണ്‍ 480 കോടി ഡോളറിന് ഏറ്റെടുത്തെങ്കിലും യാഹുവിന് ഉപയോക്താക്കള്‍ കുറഞ്ഞിരുന്നു.

യാഹൂ വെബ്‌സൈറ്റും ലഭ്യമാകില്ല. യാഹൂ അടച്ചുപൂട്ടിയ ശേഷം ഉപയോക്താക്കള്‍ ഇമെയില്‍ അയയ്ക്കാന്‍ ശ്രമിച്ചാല്‍ മെസേജ് ലക്ഷ്യ സ്ഥാനത്ത് എത്തുകയില്ല. മെസേജ് അയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടതായി ചൂണ്ടിക്കാണിച്ച് മെസേജ് ലഭിക്കുകയും ചെയ്യും. എന്നാല്‍ നേരത്തെ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുള്ള മെസേജുകള്‍ നീക്കം ചെയ്യാന്‍ കഴിയില്ല. നിലവിലെ യാഹൂ ഗ്രൂപ്പ് ഉപയോക്താക്കള്‍ക്ക് മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഗൂഗിള്‍ ഗ്രൂപ്പുകള്‍ എന്നിവ ഉപയോഗിക്കാമെന്ന് യാഹൂ ഗ്രൂപ്പ് വ്യക്തമാക്കി. ഗ്രൂപ്പ് അംഗങ്ങളുടെ ലിസ്റ്റ്, ഇമെയില്‍ അഡ്രസ് എന്നിവ ഡൌണ്‍ലോഡ് ചെയ്യാന്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് മാത്രമേ കഴിയൂ.