കോട്ടയം ; കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു മൂന്ന് മരണം
കോട്ടയം പുതുപ്പള്ളിയില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് മൂന്ന് മരണം. വൈകുന്നേരം 6.15 ഓടെ. പുതുപ്പള്ളി വാകത്താനം റോഡില്‍ കൊച്ചാലുംമൂട്ടിലാണ് അപകടം നടന്നത്. പാമ്പാടിയില്‍ നിന്ന് കവിയൂരിലേക്ക് പോയ മാരുതി ഓള്‍ട്ടോ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു. മുണ്ടക്കയം സ്വദേശിയായ ജിന്‍സ്(31), ജിന്‍സിന്റെ അമ്മാവന്‍ പത്തനംതിട്ട കവിയൂര്‍ ഇലവിനാല്‍ സ്വദേശിമുരളി(70) മകള്‍ ജലജ(40) എന്നിവരാണ് മരിച്ചത്.
പാമ്പാടിയില്‍ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇവര്‍. മുരളിയേയും മറ്റുള്ളവരെയും കവിയൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി വിടാന്‍ പോകുന്നതിനിടെയായിരുന്നു അപകടം. കോട്ടയത്ത് കഞ്ഞിക്കുഴിയിലെ മക്കമാ ഫിന്‍കോര്‍പ്പില്‍ ഏരിയ ഓഫീസറാണ് ജിന്‍സ്. ജലജയുടെ മക്കളായ അതുല്‍, അഷിന്‍ എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.