സ്വര്‍ണ്ണ വിലയില്‍ വീണ്ടും ഇടിവ്
അഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയതോടെ പവന് 200രൂപയും, ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതനുസരിച്ച് സ്വര്‍ണവില ഒരു പവന് 37,360 രൂപയിലും , ഗ്രാമിന് 4,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച പവന് 240 രൂപയുടെ ഇടിവുണ്ടായതിന് പിന്നാലെയാണ് ഇന്നും വില കുറഞ്ഞത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. തുടര്‍ച്ചയായ നാല് ദിവസവും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില.
ഒക്ടോബര്‍ 10 മുതലാണ് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു തുടങ്ങിയത്. ഒക്ടോബര്‍ 9ന് പവന് 360 രൂപ വര്‍ദ്ധിച്ചിരുന്നു. ഒക്ടോബര്‍ 5ന് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. പവന് 37,120 രൂപയും ഗ്രാമിന് 4,640 രൂപയുമായിരുന്നു. ഇതിനുശേഷമാണ് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ഒക്ടോബര്‍ ഒന്നിന് പവന് 37,280 രൂപയും , രണ്ടിന് 37,360 രൂപയുമായിരുന്നു വില. അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നു. ഒരു ഔണ്‍സ് സ്വര്‍ണത്തിന് 1,905.70 ഡോളര്‍ ആണ് വില.