ഇന്ത്യക്ക് വീണ്ടും നേട്ടം ; ബ്രഹ്‌മോസ് മിസൈല്‍ പരീക്ഷണം വിജയം
ഇന്ത്യയുടെ സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ആയ ബ്രഹ്‌മോസ് വിജയകരമായി പരീക്ഷിച്ചു. ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് (INS) ചെന്നൈയില്‍ നിന്നുമായിരുന്നു വിക്ഷേപണം. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം DRDO യാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അറേബ്യന്‍ കടലില്‍ സ്ഥാപിച്ചിരുന്ന ലക്ഷ്യം ബ്രഹ്‌മോസ് പരീക്ഷണത്തില്‍ ഭേദിച്ചതായി DRDO വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ DRDO യാണ് ഈ മിസൈല്‍ വികസിപ്പിച്ചെടുത്തത്.
സേനയുടെ തന്ത്രപ്രധാന ആയുധമായ ബ്രഹ്‌മോസ് സജ്ജമാകുന്നതോടെ ദൂരയുള്ള ശത്രുലക്ഷ്യങ്ങളെ തകര്‍ക്കാന്‍ നാവികസേനയ്ക്ക് കരുത്താകുമെന്നും DRDO വ്യക്തമാക്കിയിട്ടുണ്ട്. മിസൈലിന്റെ വിജയകരമായ വിക്ഷേപത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദനം അറിയിച്ചിട്ടുണ്ട്.