‘കോണ്‍സുല്‍ ഈസ് ഈറ്റിങ് മാംഗോസ്’ ; സ്വര്‍ണ്ണ കള്ളക്കടത്തിന്റെ കോഡ് ഭാഷ

തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിലൂടെയുള്ള കള്ളക്കടത്തിന് പ്രതികള്‍ കോഡ് ഭാഷയും ഉപയോഗിച്ചിരുന്നതായി ശിവശങ്കറിന്റെ വെളിപ്പെടുത്തല്‍. ‘കോണ്‍സുല്‍ ഈസ് ഈറ്റിങ് മാംഗോസ്’ എന്ന കോഡ് ഭാഷയാണ് കോണ്‍സുലേറ്റ് ജീവനക്കാര്‍ സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിച്ചതെന്ന് സ്വപ്ന സുരേഷ് പറഞ്ഞതായിട്ടാണ് ശിവശങ്കര്‍ ഇഡിയ്ക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ നയതന്ത്ര ബാഗേജിന്റെ മറവില്‍ സ്വര്‍ണ്ണത്തിന് പുറമെ പല സാധനങ്ങളും കടത്തിയിരുന്നതായി സ്വപ്ന സുരേഷ് പറഞ്ഞതായും ശിവശങ്കര്‍ വെളിപ്പെടുത്തി. ഇക്കാര്യം സ്വപ്ന പറഞ്ഞത് സ്വര്‍ണം അടങ്ങിയ ബാഗേജുകള്‍ വിട്ടുകിട്ടുന്നതിന് സമ്മര്‍ദ്ദം ചെലുത്തണമെന്ന് തന്നോട് ആവശ്യപ്പെട്ടപ്പോഴാണ് എന്നും ശിവശങ്കര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനായി പലവട്ടം സ്വപ്ന തന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഇഡിയ്ക്ക് മൊഴി നല്‍കി. നയതന്ത്ര ബാഗേജ് വഴി ഒളിച്ചു കടത്തിയതില്‍ സൗന്ദര്യവര്‍ധക വസ്തുക്കളും മറ്റും കടത്തിക്കൊണ്ടുവന്ന് ബീമാപള്ളിയിലെ കടകളില്‍ കൈമാറുമായിരുന്നു എന്നും ശിവശങ്കരന്റെ മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.