സ്വര്‍ണ്ണ കള്ളക്കടത്തിന് വേണ്ടി ഉണ്ടാക്കിയ ഗ്രൂപ്പിന്റെ പേര് ‘സിപിഎം കമ്മിറ്റി’

വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിനായി ടെലിഗ്രാമില്‍ രഹസ്യ ഗ്രൂപ്പുണ്ടാക്കിയതായി സരിത്ത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. സിപിഎം കമ്മിറ്റി എന്നായിരുന്നൂ ഗ്രൂപ്പിന് പേര്. സന്ദീപ് നായരാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. തന്നെയും സ്വപ്നയെയും ഗ്രൂപ്പില്‍ ചേര്‍ത്തുവെന്നും സരിത്ത് പറഞ്ഞു. കൂട്ടത്തില്‍ റമീസിനായിരുന്നു ഫൈസര്‍ ഫരീദുമായി നേരിട്ട് ബന്ധമെന്നും തനിക്ക് ഫൈസല്‍ ഫരീദുമായി നേരിട്ട് പരിചയമില്ലെന്നും സരിത്ത് പറഞ്ഞു.

കസ്റ്റംസിന് തന്റെ രഹസ്യമൊഴി നല്‍കരുതെന്ന് സന്ദീപ് നായര്‍ പറഞ്ഞു. എന്‍ഐഎ കോടതിയിലാണ് അഭിഭാഷക മുഖേന സന്ദീപ് എതിര്‍പ്പ് അറിയിച്ചത്. സന്ദീപിന്റെ രഹസ്യമൊഴി നല്‍കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കഴിഞ്ഞ ദിവസം കോടതിയില്‍ അപേക്ഷ സമര്‍പിച്ചിരുന്നു. സ്വപ്നയുടെ മൊഴി ചോര്‍ന്നതിനെതിരെ അഭിഭാഷകന്‍ കോടതിയില്‍ നിലപാട് അറിയിച്ചു. കസ്റ്റംസ് മുദ്രവെച്ച് കോടതിയില്‍ നല്‍കിയ മൊഴിയാണ് ചോര്‍ന്നത്. തനിക്ക് പോലും കോടതി മൊഴിപ്പകര്‍പ്പ് നിഷേധിച്ചതാണ്. അതീവ രഹസ്യ സ്വഭാവം ഉണ്ടെന്ന് വാദിച്ചാണ് നിഷേധിച്ചത്. എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇത് മാധ്യങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി. ഇത് ക്രിമിനല്‍ കോടതിയലക്ഷ്യമാണെന്ന് സ്വപ്ന കോടതിയില്‍ പറഞ്ഞു. ഇതിനെതിരെ നടപടി ആവശ്യപ്പെട് സ്വപ്ന പ്രത്യേകം ഹര്‍ജി നല്‍കും.