നടന്‍ പൃഥ്വിരാജ് സുകുമാരന്‍ കോവിഡ് പോസിറ്റീവ് ; സമ്പര്‍ക്കം സുരാജ് വെഞ്ഞാറമൂട് ക്വറന്റീനില്‍
സിനിമാ താരം പൃഥ്വിരാജ് സുകുമാരനു കോവിഡ് പോസിറ്റീവ്. അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നു പൃഥ്വിരാജിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത നിലയിലാണ് രോഗം ഇപ്പോള്‍. കോവിഡ് പോസിറ്റീവ് ആയെന്ന വിവരം പൃഥ്വിരാജ് തന്റെ ഫേസ്ബുക് പേജില്‍ പങ്കുവെച്ചു. ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ജനഗണമനയുടെ ആദ്യ ഷെഡ്യൂള്‍ പൃഥ്വിരാജ് പൂര്‍ത്തിയാക്കിയിരുന്നു.
ഷൂട്ടിംഗ് കാലയളവില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ തനിയെയായിരുന്നു പൃഥ്വിരാജ് താമസിച്ചിരുന്നത്. ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി വീട്ടിലേക്കു മടങ്ങാന്‍ നേരം നടത്തിയ ടെസ്റ്റിലാണ് കോവിഡ് പോസിറ്റീവ് എന്ന് തിരിച്ചറിയുന്നത്. ചിത്രത്തിന്റെ സംവിധായകനും കോവിഡ് സ്ഥിരീകരിച്ചു.
അതിനിടെ നടന്‍ സുരാജ് വെഞ്ഞാറമൂട് വീണ്ടും ക്വറന്റീനില്‍. കോവിഡ് സ്ഥിരീകരിച്ച നടന്‍ പൃഥ്വിരാജുമായും സംവിധായകന്‍ ഡിജോ ജോസ് ആന്റണിയുമായും സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്നാണ് നടന്‍ സുരാജ് വെഞ്ഞാറമൂട് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായും ‘ജനഗണമന’ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമായും സമ്പര്‍ക്കത്തില്‍ വന്നവര്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണമെന്നും എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ പെട്ടെന്ന് പരിശോധിക്കണമെന്നും സുരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
നേരത്തെ കഴിഞ്ഞ മേയില്‍ കോവിഡ് ബാധിതനായ പ്രതിയെ അറസ്റ്റു ചെയ്ത സി ഐയ്‌ക്കൊപ്പം പൊതു ചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് സുരാജ് ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു.