നെറ്റ്വര്‍ക്ക് തകരാറ് ; കേരളത്തില്‍ ‘വി’ യുടെ സേവനം താറുമാറായി
വോഡഫോണ്‍, ഐഡിയ സംയുക്ത നെറ്റ്‌വര്‍ക്കായ വിയുടെ സേവനം തടസ്സപ്പെട്ടു. നെറ്റ്‌വര്‍ക്ക് തകരാറിനെ തുടര്‍ന്നാണ് കേരളത്തില്‍ വൈകിട്ട് അഞ്ച് മണി മുതല്‍ക് തകരാറുണ്ടായത്. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലും മിക്കയിടങ്ങളിലും സേവനം തടസ്സപ്പെട്ടിട്ടുണ്ട്. നെറ്റ്വര്‍ക്ക് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് വി അധികൃതര്‍ അറിയിച്ചു. അതേസമയം പല ഇടങ്ങളിലും സര്‍വീസ് പഴയ നിലയിലായി എന്നും റിപ്പോര്‍ട്ട് ഉണ്ട്.
കഴിഞ്ഞ ദിവസം, വി ഡേറ്റ റോള്‍ ഓവര്‍ സംവിധാനം അവതരിപ്പിച്ചിരുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ഉപയോഗിച്ചിട്ട് ബാക്കിയുള്ള ഡേറ്റ ശനി, ഞായര്‍ ദിവസങ്ങളില്‍ ഉപയോഗിക്കാം എന്നതായിരുന്നു ഓഫര്‍. അടുത്ത വര്‍ഷം ജനുവരി 19 വരെയാണ് ഈ ഓഫര്‍ നിലനില്‍ക്കുക. 249 രൂപ മുതലുള്ള റീചാര്‍ജുകളില്‍ ഈ സേവനം ലഭിക്കും. മാസങ്ങള്‍ക്ക് മുന്‍പാണ് ഇരു നെറ്റ് വര്‍ക്കുകളും ലയിച്ചു ഒന്നായത്.