തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നീക്കം എന്ന് കുമ്മനം രാജശേഖരന്‍
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് മുതിര്‍ന്ന നേതാവും മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍ . തനിക്കെതിരെ ഉയര്‍ന്ന ഈ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു. പണമിടപാടിനെക്കുറിച്ച് തനിക്ക് അറിയില്ലയെന്നും തനിക്ക് യാതൊരു ബിസിനസ് ഇടപാടുകളും ഇല്ലെന്നും താന്‍ സംസാരിച്ചത് ആശയപരമായ കാര്യങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആറന്മുള സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയകളിയാണെന്നും കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലയെന്നും പരാതിക്കാരനുമായി ദീര്‍ഘനാളത്തെ പരിചയമുണ്ടെന്നും കുമ്മനം പറഞ്ഞു.
ഇത് സിപിഎമ്മിന്റെ രാഷ്ട്രീയ മുതലെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനും ഇതിന്റെ ഭാഗമാകുകയാണെന്നും. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നും. തന്നെ പ്രതിയാക്കുന്നതിന് വ തെളിവുകള്‍ പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥന്‍ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലയെന്നും ഇതുമായി ബന്ധപ്പെട്ട ഒരു കാര്യവും പൊലീസ് ഇതുവരെ അറിയിച്ചിട്ടല്ലയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്ലാസ്റ്റിക്കിനെതിരായ പ്രകൃതിദത്ത ഉത്പന്നം നിര്‍മ്മിക്കുന്ന ആശയത്തെയാണ് താന്‍ പ്രോത്സാഹിപ്പിച്ചതെന്നും. ഇതിന്റെ ബിസിനസിനെപ്പറ്റി താന്‍ ആരുമായും സംസാരിച്ചിട്ടില്ലയെന്നും. താന്‍ ആരോടും പൈസ നിക്ഷേപിക്കാനും പറഞ്ഞിട്ടില്ലയെന്നും. പണം ചെലവാക്കുന്നതിന് മുന്‍പ് അതിനെക്കുറിച്ച് അന്വേഷിക്കേണ്ടത് കാശ് മുടക്കുന്ന അയാളുടെ ഉത്തരവാദിത്വമാണെന്നും കുമ്മനം പ്രതികരിച്ചു.
പാലക്കാട് പ്രവര്‍ത്തിക്കുന്ന ന്യു ഭാരത് ബയോ ടെക്‌നോളജി എന്ന കമ്പനിയുടെ ഷെയര്‍ ഹോള്‍ഡര്‍ ആക്കാമെന്ന് പറഞ്ഞ് കുമ്മനം അടക്കമുള്ളവര് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. കേസില്‍ കുമ്മനം നാലാം പ്രതിയാണ്.