പുത്തന്‍ ഫീച്ചറുമായി ട്രൂ കോളര്‍

പുതിയ ഫീച്ചറുകളുമായി കോളര്‍ ഐഡി ആപ്ലിക്കേഷനായ ട്രൂ കോളര്‍. ഫോണ്‍ വിളിക്കുന്നയാള്‍ക്ക് വിളിക്കുന്ന കാരണം വ്യക്തമാക്കാനുള്ള ഫീച്ചര്‍ ആണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. കോള്‍ റീസണ്‍ ഫീച്ചര്‍ എന്നാണ് പുതിയ ഫീച്ചറിന് പേര് നല്‍കിയിരിക്കുന്നത്.

പുതിയ ഫീച്ചര്‍ വരുന്നതോടെ ഫോണ്‍ വിളിക്കുന്നയാള്‍ക്ക് വിളിക്കുന്നതിനുള്ള കാരണം വ്യക്തമാക്കാനും ഫോണ്‍ എടുക്കുന്നതിന് മുമ്പ് മറുപുറത്തുള്ളയാള്‍ക്ക് ഫോണ്‍വിളിയുടെ കാരണം മനസിലാക്കാനും സാധിക്കും. മാത്രമല്ല, ഫീച്ചര്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് ആപ്ലിക്കേഷന്‍ സെറ്റിംഗിസില്‍ അത് ഓഫ് ചെയ്ത് വെയ്ക്കാനും. ഫോണ്‍കോള്‍ നോട്ടിഫിക്കേഷനൊപ്പവും മിസ്ഡ് കോള്‍ ലിസ്റ്റിലും ഫോണ്‍ വിളിക്കാനുള്ള കാരണം കാണാന്‍ സാധിക്കുന്നതുമാണ്.

ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ച് നിര്‍മിച്ച ആപ്ലിക്കേഷന്‍ അവതരിപ്പിക്കുന്നതിലൂടെ കോള്‍ അറ്റന്‍ന്റ് ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകുമെന്നാണ് കമ്പനി വിലയിരുത്തുന്നത്. നിലവില്‍ ചാറ്റിങ് , മണി ട്രാന്‍സ്ഫര്‍, വീഡിയോ കാള്‍ എന്നീ സവിശേഷതകള്‍ ട്രൂ കാളര്‍ നല്‍കുന്നുണ്ട്. അതേസമയം സൗജന്യ ഉപാഫോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ ലഭ്യമാക്കുമോ എന്ന കാര്യത്തില്‍ കമ്പനി വ്യക്തത വരുത്തിയിട്ടില്ല.