ജന്മദിനാഘോഷം ഒഴിവാക്കി കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനം
എടത്വ: ജന്മദിനാഘോഷം ഒഴിവാക്കി കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി മാത്യകയായി. കോവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന തലവടി പഞ്ചായത്തിലെ കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്താണ് മഞ്ഞാടി വല്ല്യടേത്ത് ഡേവിഡ് -ആനി ദമ്പതികള്‍ തങ്ങളുടെ ഏകമകള്‍ ഐറിന്റെ 9-ാം ജന്മദിനം ആഘോഷിച്ചത്. സൗഹൃദ വേദി ചെയര്‍മാന്‍ ഡോ: ജോണ്‍സണ്‍ വി.ഇടിക്കുള ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.കെ.സി.സി മേഖല കോര്‍ഡിനേറ്റര്‍ പ്രകാശ് പനവേലി അധ്യക്ഷത വഹിച്ചു. വര്‍ഗീസ് കോലത്തുംപറമ്പില്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ട്രഷറാര്‍ വി.ജി.വര്‍ഗ്ഗീസ്, കെ.പി.കുഞ്ഞുമോന്‍ എന്നിവര്‍ ആശംസ അറിയിച്ചു. വരും വര്‍ഷങ്ങളിലും അര്‍ഹരായവരെ കണ്ടെത്തി സഹായം നല്കുമെന്ന് ഐറിന്റെ മാതാപിതാക്കള്‍ പറഞ്ഞു.