കാമുകന്റെ വിശാല മനസ്‌കത അറിയാന്‍ കാമുകി ഹോട്ടലില്‍ എത്തിയത് 24 ബന്ധുക്കളുമായി ; ആഹാരത്തിന്റെ ബില്‍ തുക കണ്ട് കാമുകന്‍ മുങ്ങി
ചൈനയിലാണ് രസകരമായ ഈ സംഭവം.തന്റെ കാമുകന്‍ എത്രത്തോളം ദയാലുവും വിശാല മനസ്‌കനുമാണെന്നറിയാന്‍ കാമുകി നടത്തിയ പരീക്ഷണം ആണ് കാമുകന്റെ ബോധം കളഞ്ഞത് .പ്രതിശ്രുത വരന്‍ ഉദാരമനസ്‌കനാണോ എന്നറിയാന്‍ വിരുന്നു സല്‍ക്കാര സമയം 23 ബന്ധുക്കളുമായാണ് കാമുകിയെത്തിയത്. ബന്ധുക്കളുടെ പട കണ്ട് യുവാവ് അന്തം വിട്ടെങ്കിലും എല്ലാവരെയും സന്തോഷത്തോടെ സത്ക്കരിചു .എന്നാല്‍ അവസാനം ഹോട്ടല്‍ നല്‍കിയ ബില്ല് കണ്ട് കാമുകന്‍ മുങ്ങി.
സിയാവു ലിയോ എന്ന യുവാവിനാണ് കാമുകിയെ സത്ക്കരിച്ചത് എട്ടിന്റെ പണിയായി മാറിയത്. തന്നെ ഹോട്ടലില്‍ ഭക്ഷണത്തിന് ക്ഷണിച്ചപ്പോള്‍ തന്നെ യുവതി തന്റെ കാമുകന്‍ ദയാലുവാണെന്ന് അറിയാനായി രഹസ്യമായി പദ്ധതി പ്ലാന്‍ ചെയ്തിരുന്നു. 23 ബന്ധുക്കളുമായി യുവതി ഹോട്ടലില്‍ എത്തി. കിഴക്കന്‍ ചൈനീസ് പ്രവിശ്യയായ സെജിയാങിലെ ഒരു റസ്റ്റോറന്റിലാണ് സംഭവം. വന്ന ബന്ധുക്കളാകട്ടെ ഭക്ഷണപ്രിയരും കൂടിയായിരുന്നു. വില കൂടിയ ഭക്ഷണങ്ങളും വൈനും ഓര്‍ഡര്‍ ചെയ്ത ഇവര്‍ കാമുകന് വലിയൊരു ബില്‍ തുക സമ്മാനമായി നല്‍കി. എന്നാല്‍ ബില്ല് കണ്ട കാമുകന്‍ ഇനിയും അവിടെ നിന്നാല്‍ വല്ല പാത്രമോ മറ്റോ കഴുകേണ്ടി വരുമെന്ന് മനസിലായ കാമുകന്‍ റസ്റ്റോറന്റിന്റെ പിറകുവശത്തുള്ള വാതില്‍ വഴി രക്ഷപ്പെട്ടു. കാമുകന്‍ മുങ്ങിയെന്ന് മനസിലായ കാമുകിയും ബന്ധുക്കളും ചേര്‍ന്നാണ് പിന്നീട് 2.18 ലക്ഷം രൂപയുടെ ബില്‍ അടച്ചത്.