പിന്നിലിരിക്കുന്ന ആള്‍ക്ക് ഹെല്‍മറ്റ് ഇല്ലെങ്കില്‍ ഓടിക്കുന്ന ആളിന്റെ ലൈസന്‍സ് നഷ്ടമാകും
ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്ക് മാത്രമല്ല വാഹനത്തിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവരും ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ ഓടിക്കുന്നയാളുടെ ലൈസന്‍സ് നഷ്ടമാകും. നവംബര്‍ ഒന്നു മുതല്‍ ഈ നിയമം നടപ്പിലാക്കും. കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ലൈസന്‍സിന് അയോഗ്യത കല്പിക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം. ആര്‍. അജിത് കുമാര്‍ അറിയിച്ചു. കേന്ദ്ര നിയമത്തില്‍ 1000 രൂപ പിഴ നിശ്ചയിച്ചിരിക്കുന്നത് 500 രൂപയായി സംസ്ഥാന സര്‍ക്കാര്‍ കുറിച്ചിട്ടുണ്ട്.
എന്നാല്‍ മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള വ്യവസ്ഥ പിന്‍വലിച്ചിട്ടില്ല. പിഴ അടച്ചാലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും ഡ്രൈവര്‍ റിഫ്രഷന്‍ കോഴ്‌സിന് അയക്കാനും കഴിയും. ഹെല്‍മറ്റ് ധരിക്കാത്തവരുടെ ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കാനാണ് ഉത്തരവ്. ഈ നടപടി മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ നടപ്പിലാക്കിയപ്പോള്‍ ഹെല്‍മറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയും അപകട മരണനിരക്ക് 40 ശതമാനം കുറയുകയും ചെയ്തുവെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.