ഇന്ത്യയിലെ വായു വൃത്തിയില്ലാത്തത് എന്ന പരാമര്‍ശവുമായി ട്രംപ്
ഇന്ത്യക്കെതിരെ പരാമര്‍ശവുമായി ട്രംപ്. ഇന്ത്യയിലെ വായു വളരെ വൃത്തികെട്ടതാണെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. യുഎസ് പ്രസിഡന്റും എതിരാളിയായ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനും തമ്മിലുള്ള അന്തിമ സംവാദത്തിലായിരുന്നു ഇന്ത്യയ്ക്ക് എതിരെ ട്രംപിന്റെ ഈ പരാമര്‍ശം.
പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നും യുഎസ് പിന്മാറിയത് സംബന്ധിച്ചുള്ള ജോ ബൈഡന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമ്പോഴായിരുന്നു ട്രംപിന്റ ആരോപണം. ഇന്ത്യക്കൊപ്പം റഷ്യയേയും ചൈനയേയും ട്രംപ് വിമര്‍ശിച്ചു. ചൈനയെ നോക്കൂ എത്ര മലിനമാണ്, റഷ്യയെ നോക്കൂ അതുപോലെ ഇന്ത്യ (India)യെ നോക്കൂ വായു അങ്ങേയറ്റം മലിനമാണ് എന്നാണ് ട്രംപ് പരാമര്‍ശിച്ചത്.
പ്രസിഡന്‍ഷ്യല്‍ സംവാദത്തിനിടെ മുന്‍പും ട്രംപ് ഇന്ത്യയെ വിമര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ കോവിഡ് മരണം എത്രയെന്ന് കൃത്യമായ റിപ്പോര്‍ട്ട് അല്ല പുറത്തുവരുന്നത് എന്നായിരുന്നു അന്ന് പരാമര്‍ശിച്ചത്.
ട്രംപിന്റെ പരാമര്‍ശത്തിന് മറുപടി നല്‍കണമെന്ന് നിരവധി നേതാക്കളാണ് പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല മോദിക്ക് ട്രംപുമായുള്ള സൗഹൃദത്തേയും പലരും ചോദ്യം ചെയ്യുന്നുണ്ട്. ഇതിനെതിരെ സോഷ്യല്‍ മീഡിയയിലും നിരവധി പ്രതികരണനങ്ങള്‍ ഉണ്ട്.