ലൈഫ് മിഷന്‍ പ്രഖ്യാപന ചടങ്ങിന് സര്‍ക്കാര്‍ ചിലവാക്കിയത് 35 ലക്ഷത്തിലധികം
വിവാദമായ ലൈഫ് മിഷന്‍ പദ്ധതിയുടെ രണ്ട് ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനച്ചടങ്ങിന് പിണറായി സര്‍ക്കാര്‍ ചിലവിട്ടത് ലക്ഷങ്ങള്‍. 33,21223 രൂപയാണ് ഈ ചടങ്ങ് സംഘടിപ്പിക്കാന്‍ ചെലവിട്ടത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങിന്റെ കണക്കാണ് ഇപ്പോള്‍ പുറത്ത് വന്നത്. ഫെബ്രുവരി 29 ന് പുത്തരിക്കണ്ടം മൈതാനത്തായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്.
സ്റ്റേജിനും ഡെക്കറേഷനും പരസ്യത്തിനും വേണ്ടിയാണ് ഇത്രയും തുക ചിലവഴിച്ചത്. അതില്‍ 23 ലക്ഷം രൂപയും ലൈഫ് മിഷന്‍ തന്നെയാണ് ചിലവഴിച്ചിട്ടുള്ളത്. ബാക്കി അഞ്ച് ലക്ഷം രൂപ ജില്ല പാഞ്ചായത്തും അഞ്ച് ലക്ഷം രൂപ തിരുവനന്തപുരം കോര്‍പ്പറേഷനുമാണ് ചിലവിട്ടത്. ആ സമയത്തും സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു സംസ്ഥാനം. ഇത് വകവെക്കാതെയാണ് ലക്ഷങ്ങള്‍ മുടക്കി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.