വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അച്ഛനോട് കുറ്റമേറ്റെടുക്കാന്‍ ഡി.വൈ.എസ്.പി നിര്‍ബന്ധിച്ചതായി വെളിപ്പെടുത്തല്‍

വാളയാര്‍ കേസില്‍ വിവാദ വിധി വന്നു ഒരു വര്‍ഷം തികഞ്ഞ സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പെണ്‍കുട്ടികളുടെ അച്ഛന്‍. സഹോദരിമാര്‍ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ കുറ്റമേറ്റെടുക്കാന്‍ ഡി.വൈ.എസ്.പി സോജന്‍ നിര്‍ബന്ധിച്ചുവെന്ന് കുട്ടികളുടെ അച്ഛന്‍ വെളിപ്പെടുത്തുന്നു. പലരും ഇതുപോലെ കുറ്റം ഏറ്റെടുക്കാറുണ്ടെന്നും സോജന്‍ പറഞ്ഞു.

ഇതില്‍ മനംനൊന്ത് മക്കള്‍ മരിച്ച അതേ സ്ഥലത്ത് താനും ആത്മഹത്യക്ക് ശ്രമിച്ചുവെന്നും അച്ഛന്‍ പറയുന്നു. കേസില്‍ ഉന്നതനായ ഒരു പ്രതി കൂടി ഉണ്ടെന്നും ഈ പ്രതിയെ രക്ഷപ്പെടുത്താനാണ് ഡി.വൈ.എസ്.പിയായിരുന്ന സോജന്‍ ശ്രമിച്ചതെന്നും അമ്മ ആരോപിച്ചു. നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പെണ്‍ക്കുട്ടികളുടെ അമ്മ നടത്തുന്ന സത്യാഗ്രഹ സമരം ആരംഭിച്ചു.

അതേസമയം സമരത്തിന് പിന്തുണയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. തിങ്കളാഴ്ച രമേശ് ചെന്നിത്തല സമരവേദിയില്‍ സന്ദര്‍ശനം നടത്തും. രാവിലെ 10.30 നാണ് രമേശ് ചെന്നിത്തല സമരപന്തല്‍ സന്ദര്‍ശിക്കുന്നത്. മുന്‍പ് പെണ്‍ കുട്ടികളുടെ അമ്മ സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യാഗ്രഹം നടത്തിയപ്പോഴും പ്രതിപക്ഷ നേതാവ് എത്തിയിരുന്നു.