കേരളത്തില്‍ പ്രവേശിക്കണം എങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം എന്ന് കെ.കെ ഷൈലജ
കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ ഷൈലജ. സംസ്ഥാന അതിര്‍ത്തിയില്‍ ഇതിനായി പരിശോധന ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ആത്മഹത്യാപരമെന്നും കെ.കെ.ശൈലജ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
അതേസമയം കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാത്തതിന് സര്‍ക്കാരിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വീണ്ടും രംഗത്തെത്തി. കോവിഡ് വ്യാപിക്കുമ്പോഴും സര്‍ക്കാര്‍ ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നില്ല. പ്രതിദിനം ഒന്നര ലക്ഷം ടെസ്റ്റ് നടത്തേണ്ടയിടത്ത് ടെസ്റ്റുകള്‍ അറുപതിനായിരത്തില്‍ താഴെ മാത്രമായി ഒതുങ്ങുന്നു. കോവിഡ് മുക്തരായവരുടെ ഡേറ്റാ വിശകലനം നടത്തുന്നില്ലെന്നും ഐ.എം. എ കുറ്റപ്പെടുത്തി.