ഗീത ആനന്ദ് ബെര്‍ക്കിലി സ്‌കൂള്‍ ഓഫ് ജര്‍ണലിസം ഡീന്‍
പി പി ചെറിയാന്‍
കലിഫോര്‍ണിയ: ഇന്ത്യന്‍ അമേരിക്കന്‍ ജര്‍ണലിസ്റ്റ് ഗീതാ ആനന്ദിനെ കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ബെര്‍ക്കിലി ഗ്രാജ്വറ്റ് സ്‌കൂള്‍ ഓഫ് ജര്‍ണലിസം ഡീനായി നിയമിച്ചു. ജര്‍ണലിസ്റ്റ് എന്ന നിലയില്‍ 27 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമാണ്ടു ഗീതയ്ക്ക്.
യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ കാരള്‍ ക്രിസ്റ്റാണ് വിവരം ഔദ്യോഗീകമായി പ്രഖ്യാപിച്ചത്. 2018 ല്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപികയായ ഗീതാ ആനന്ദ് ഇന്‍വെസ്റ്റിഗേറ്റീവ് റിപോര്‍ട്ടിങ് പ്രോഗ്രാം ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. വെര്‍മോണ്ട് ലോക്കല്‍ ഗവണ്‍മെന്റില്‍ റിപ്പോര്‍ട്ടറായി മാധ്യമ രംഗത്തേക്ക് കടന്നുവന്ന ഗീത ബോസ്റ്റണ്‍ ഗ്ലോബിന്റെ സിറ്റി ഹാള്‍ ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചിരുന്നു.
പത്തുവര്‍ഷത്തോളം ന്യുയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ഫോറിന്‍ എന്നിവയുടെ കറസ്‌പോണ്ടന്റായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നു. 2004 ല്‍ പുലിറ്റ്‌സര്‍ പ്രൈസ് ഫൈനലിസ്റ്റുകളുടെ ലിസ്റ്റില്‍ സ്ഥാനം പിടിച്ചു.
നിരവധി ഇന്‍വെസ്റ്റിഗേറ്റീവ് ആര്‍ട്ടിക്കിള്‍സും ദ ക്യുര്‍ (THE CURE) എന്ന നോണ്‍ ഫിക്ഷന്‍ പുസ്തകത്തിന്റെ രചയിതാവും കൂടിയാണ് ഗീത.