പാക്കിസ്ഥാനില്‍ മദ്രസയില്‍ സ്‌ഫോടനം ; 7 മരണം
പാക്കിസ്ഥാനിലെ പെഷവാറിലെ മദ്രസയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 7 പേര്‍ മരിച്ചു. 70 പേര്‍ക്ക് പരിക്കേറ്റു. പെഷവാറിലെ ദിര്‍ കോളനിയില്‍ ഇന്ന് രാവിലെയാണ് സ്ഫോടനം ഉണ്ടായത്. ബോംബ് സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ കൂടുതലും കുട്ടികളാണ്. പരിക്കേറ്റവരുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്.
പൊലീസിന്റെ നിഗമനമനുസരിച്ച് ഒരാള്‍ ബാഗുമായി മദ്രസയില്‍ പ്രവേശിച്ചതായും ശേഷം ബാഗില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചുവെന്നുമാണ്. സ്‌ഫോടനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.