ഫ്രാന്‍സില്‍ നോത്രദാം കത്തിഡ്രലില്‍ ഭീകരാക്രമണം; മൂന്നുപേര്‍ കൊല്ലപ്പെട്ടു

പാരീസ്: തെക്കന്‍ ഫ്രാന്‍സിലെ നീസ് സിറ്റിയിലെ നോത്രദാം കത്തിഡ്രലിനു സമീപം നടന്ന കത്തി ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒരു സ്ത്രീയെ കഴുത്തറുത്ത് കൊന്ന അക്രമി മറ്റ് രണ്ട് പേരെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടക്കുന്ന സമയത്ത് പള്ളിക്കുള്ളില്‍ നിരവധി ആളുകളുണ്ടായിരുന്നു.

തീവ്രവാദി ആക്രമണമാണെന്ന് നീസ് മേയര്‍ മേയര്‍ ക്രിസ്റ്റ്യന്‍ എസ്ട്രോസി ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം ആക്രമണത്തില്‍ മറ്റു ചിലര്‍ക്ക് koodi പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അക്രമിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. കൊല്ലപ്പെട്ട ഒരാള്‍ പള്ളിയുടെ മേല്‌നോട്ടക്കാരനാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഫ്രഞ്ച് ഭീകരവിരുദ്ധ ഏജന്‍സി അന്വേഷണം തുടങ്ങി.

മതനിന്ദ ആരോപിച്ച് പാരീസില്‍ അധ്യാപകനെ തലയറുത്ത് കൊന്ന സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് ഇതും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അധ്യാപകനെ വധിച്ച സംഭവത്തെത്തുടര്‍ന്ന് ഫ്രാന്‍സ് അക്രമികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ഇസ്ലാമിക വിഘടനവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. 1905ലെ ഫ്രഞ്ച് നിയമം ശക്തിപ്പെടുത്താന്‍ നിയമപരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് പറഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇസ്ലാം പ്രതിസന്ധിയിലാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് മക്രോണിനെതിരെ വ്യാപക ഇസ്ലാമിക ലോകത്ത് നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ടര്‍ക്കി ശ്കതമായ ആരോപണമാണ് ഫ്രാന്‍സിനെതിരെ ഉന്നയിച്ചിരിക്കുന്നത്. തുടര്‍ന്ന് ഫ്രാന്‍സിന്റെ നയതന്ത്ര പ്രതിനിധിയെ ഫ്രാന്‍സ്തിരികെ വിളിച്ചു. ലോകം മുഴുവനുമുള്ള ഫ്രഞ്ച് പൗരന്മാരോട് സുരക്ഷിതരായിരിക്കാന്‍ ഫ്രാന്‍സ് അഭ്യര്‍ത്ഥിച്ചു.

സിറിയ, ലിബിയ, ഗാസ മുനമ്പ് എന്നിവിടങ്ങളില്‍ ഫ്രാന്‍സിനെതിരെ പ്രതിഷേധം നടക്കുന്നുണ്ട്. ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങളും സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ഉയരുന്നുണ്ട്.