മലയാളി യുവാവ് കാനഡയില്‍ മരിച്ചു

മലപ്പുറം: ഇരുപത്തിനാലുകാരനായ മലയാളി യുവാവ് കാനഡയില്‍ മരിച്ചു. കൊണ്ടോട്ടി ഒഴുകൂരിനടുത്തുള്ള വളയക്കുത്ത്, താമസിക്കുന്ന തലാപ്പില്‍ത്തൊടിക ത്വല്‍ഹത്ത് മഹമൂദ് (24) ആണ് കാനഡയില്‍ മരിച്ചത്.

രണ്ടര വര്‍ഷമായി കനഡയില്‍ താമസിക്കുന്ന ത്വല്‍ഹത്ത് ഹാലി ഫാക്‌സ് പ്രവിശ്യയില്‍ ജോലി ചെയ്യുകയായിരുന്നു. മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

പരേതനായ തലാപ്പില്‍ത്തൊടിക അബൂബക്കര്‍ ഹാജിയുടെയും സി.പി അസ്മാബിയുടെയും മകനാണ്. ബദറുന്നീസ, റഹനാസ്, ജാസ്മിന്‍, സഫീറ (ടീച്ചര്‍, ജി എം എല്‍ പി എസ് കുട്ടശ്ശേരിക്കുളമ്പ), ജമാല്‍ അന്‍സാരി (ജിദ്ദ) എന്നിവര്‍ സഹോദരങ്ങളാണ്.

റിപ്പോര്‍ട്ട്: ഷിബു കിഴക്കേകുറ്റ്