ഇടുക്കിയില്‍ പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച 17 കാരി മരിച്ചു

ഇടുക്കി നരിയമ്പാറയില്‍ പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. സ്വയം തീകൊളുത്തിയ പെണ്‍കുട്ടി ആശുപത്രിയില്‍ കഴിയവെയാണ് മരണത്തിനു കീഴടങ്ങിയത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ DYFI പ്രവര്‍ത്തകന്‍ മനു മനോജാണ് പ്രതി. ആരോപണത്തെ തുടര്‍ന്ന് ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്തക്കിയിരുന്നു.കഴിഞ്ഞ 22നാണ് പെണ്‍കുട്ടി സ്വയം തീകൊളുത്തിയത്. ഇതിനു പിന്നാലെ മനുവിനെ പോലീസ് അറസ്‌റ് ചെയ്തിരുന്നു. കുളിമുറിയില്‍ കയറിയ ശേഷം മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു.

ഉടന്‍ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ പെണ്‍കുട്ടിയെ പിന്നീട് വിദഗ്ത ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ഇയാള്‍ പല തവണയായി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.