വിയന്നയില്‍ ഭീകരാക്രമണം: നിരവധിപേര്‍ കൊല്ലപ്പെട്ടു; നഗരം അതീവ പോലീസ് കാവലില്‍
വിയന്ന: വിയന്ന സിറ്റിയില്‍ വെടിവയ്പിനെത്തുടര്‍ന്ന് വലിയ തോതില്‍ പോലീസിനെ വിന്യസിച്ചു. പ്രാഥമിക വിവരം അനുസരിച്ച് തിങ്കളാഴ്ച വൈകുന്നേരം വിയന്നയിലെ ഒന്നാമത്തെ ജില്ലയിലുള്ള ശ്വേഡന്‍ പ്ലാറ്റിന്‍സിനു സമീപം ഒരു സിനഗോഗിന് സമീപമാണ് വെടിവയ്പ്പ് നടന്നത്. സംഭവത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടെന്നും, നിരവധിപേര്‍ക്ക് ഗുരുതര പരിക്കുണ്ടെന്നും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പോലീസ് ഒന്നാമത്തെ ജില്ലാ പൂര്‍ണ്ണമായും അടച്ചു.
അതേസമയം സിനഗോഗാണോ ഷൂട്ടിംഗിന്റെ ലക്ഷ്യമെന്ന് പറയാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് വിയന്നയിലെ ജൂത സമൂഹത്തിന്റെ തലവന്‍ ഓസ്‌കര്‍ ഡച്ച് ട്വിറ്ററിലൂടെ അറിയിച്ചു.
തീവ്രവാദ ആക്രമണമാണോ, മറ്റു തരത്തിലുള്ള ആക്രമണമാണോ എന്ന് പറയാറായിട്ടില്ല എന്നാണ് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചത്. സംഭവത്തിന്റെ കൃത്യമായ പശ്ചാത്തലം ഇപ്പോഴും വ്യക്തമല്ല. ഒരു കുറ്റവാളി മരിച്ചുവെന്ന് പറയപ്പെടുന്നു, മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്. കുറ്റവാളികളില്‍ ഒരാള്‍ സ്‌ഫോടനാത്മക ബെല്‍റ്റ് ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിക്കുകയാണ് ഉണ്ടായെതെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്.
സംഭവത്തിന്റെ വിഡിയോയും, ഫോട്ടോസ് ഷെയര്‍ ചെയ്യരുതെന്ന് പോലീസ് അറിയിച്ചട്ടുണ്ട്. ജില്ലയിലെ എല്ലാ പൊതു സ്ഥലങ്ങളില്‍ നിന്നും പൊതുഗതാഗതവും ഒഴിവാക്കണമെന്നും പോലീസ് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി.