ഐ ഫോണ്‍ വിവാദം ; തിരുവനന്തപുരം സ്വദേശിയില്‍ നിന്നും ഫോണ്‍ പിടിച്ചെടുത്തു
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്നയ്ക്ക് കൈമാറിയ എന്ന് പറയപ്പെടുന്ന ഐ ഫോണ്‍ ലഭിച്ചവര്‍ ആരൊക്കെ എന്നുള്ള ദുരൂഹത നീങ്ങുന്നു. ഫോണുകളിലൊന്ന് തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രവീണ്‍ രാജിന് ലഭിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഈ ഫോണ്‍ വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്തു.
അതേസമയം യു.എ.ഇ കോണ്‍സുലേറ്റില്‍ നടന്ന നറുക്കെടുപ്പില്‍ തനിക്ക് സമ്മാനമായി കിട്ടിയതാണ് ഐഫോണെന്നാണ് പ്രവീണിന്റെ മൊഴി. തിരുവനന്തപുരം നഗരത്തിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന യുഎഇ കോണ്‍സുലേറ്റിന്റെ പരിപാടിയില്‍ പങ്കെടുത്തിരുന്നെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. അവിടെ നടത്തിയ നറുക്കെടുപ്പില്‍ വിജയിക്കുകയും ഐ ഫോണ്‍ സമ്മാനമായി ലഭിക്കുകയും ചെയ്‌തെന്നും ഇയാള്‍ വിശദീകരിക്കുന്നു.
യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഏഴ് ഐഫോണുകളില്‍ ഒന്നാണ് പ്രവീണില്‍ നിന്നും സംസ്ഥാന വിജിലന്‍സ് പിടിച്ചെടുത്തത്. അതേസമയം പ്രവീണ്‍ രാജിന് യു.എ.ഇ കോണ്‍സുലേറ്റുമായോ ലൈഫ് മിഷന്‍ പദ്ധതിയുമായോ ബന്ധമില്ലെന്നാണ് പറയുന്നത്. നറുക്കെടുപ്പിലൂടെ തന്നെയാണോ ഫോണ്‍ ലഭിച്ചതെന്ന് ഉറപ്പിക്കാന്‍ അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.