മലയാള സിനിമ സംഘനയായ അമ്മക്ക് മക്കളോട് ഇരട്ട നീതിയോ?

മാത്യു തോമസ്

മലയാള സിനിമ സംഘനയായ അമ്മക്ക് മക്കളോട് രണ്ട് നീതിയെന്ന് ആക്ഷേപം. നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയപ്പോള്‍ മയക്കുമരുന്ന് കേസില്‍ പ്രതിയായ ബിനീഷ് കോടിയേരിക്കെതിരെ യാതൊരു നപടിയും സ്വീകരിക്കാത്തതാണ് ആക്ഷേപത്തിന് ഇടയാക്കിയിട്ടുള്ളത്. മലയാള സിനിമയെ ശുദ്ധീകരിക്കാന്‍ ഇറങ്ങിതിരിച്ചവര്‍ ബിനീഷിന്റെ കാര്യത്തില്‍ പുലര്‍ത്തുന്ന മൗനമാണ് ആക്ഷേപത്തിന് ഇയാക്കിയിട്ടുള്ളത്.

ബിനീഷിന് മലയാള സിനിമാ മേഖലയിലും രാഷ്ട്രീയ, ഭരണതലങ്ങളിലുമുള്ള അതിശക്തമായ സ്വാധീനവും ഗുണ്ടായിസവുമാണ് ബിനീഷിനെതിരെ പ്രതികരിക്കുന്നതിന്‍ നിന്നും സിനിമാപ്രവര്‍ത്തകരെ വിലക്കുന്നത്. മാത്രമല്ല ഇടതുപക്ഷ എഎല്‍എമാര്‍ക്ക് സിനിമാ സംഘടനകളിലുള്ള നേത്രത്വവും സ്വാധീനവും ബിനീഷിന്റെ കേസില്‍ പ്രതികരിക്കുന്നതില്‍ നിന്നും സിനിമാക്കാര്‍ വിട്ടുനില്‍ക്കാന്‍ കാരണമാണ്. ദിലീപിനെിരെ വാളെടുത്തവര്‍ ബനീഷിനെതിരെ ചെറുവിരലനക്കാന്‍ പോലും ധൈര്യപ്പെടാത്തത് അത്ഭുതാവഹമാണ്. സിനിമാ മേഖലയിലെ വനിതക്കളുടെ ഉന്നമനത്തിനായി രൂപീകരിച്ച ഡബ്‌ള്യൂസിസി പോലുള്ള സംഘടനകളും വിവാദമുണ്ടായി നാളുകള്‍ കഴിഞ്ഞിട്ടും യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. കഞ്ചാവിന്റെയും മറ്റ് മയക്കുമരുന്നുകളുടെയും സ്വാധീനത്താലാണ് പലപ്പോഴും സ്ത്രീകള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ നടക്കുന്നത്.

സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ സ്ത്രീകളുടെ നേത്രത്വത്തില്‍ രൂപീകരിച്ച ഡബ്‌ള്യൂസിസി ദിലീപിനെതിരെ സംസാരിക്കാന്‍ മാത്രമാണ് വാ തുറക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. സ്ത്രീകളുടെ ഉന്നമനത്തിലുപരി ദിലീപിനോടുള്ള ചിലരുടെ വ്യകതി വിരോധമാണ് സംഘടനയുടെ രൂപീകരണത്തിന് പിന്നില്‍ എന്നാണ് ആക്ഷേപം. മാത്രമല്ല ഈ സംഘടന ഉണ്ടാക്കാന്‍ എല്ലാവിധ സഹായവും നല്‍കിയ ന്യൂജെന്‍ സംവിധായകനും വറുത്ത മീനിന്റെ കണക്ക് പറഞ്ഞ നടിയായ ഭാര്യക്കും മയക്കുമരുന്ന്, തീവ്രവാദ, ഇതുപക്ഷ ബന്ധമുള്ളവരുമായി ഇടപാടുകളുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കേസ് അന്വേക്ഷണം കേരളത്തിലേക്ക് വന്നാല്‍ നിരവധി പ്രമുഖര്‍ ചോദ്യംചെയ്യപ്പെടാനും അറസ്റ്റിലാകാനും ഇടയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ബിനീഷിന്റെ കേസില്‍ ആരും പ്രതികരിക്കാന്‍ തയാറാകാത്തത്.

മലയാള സിനിമാ മേഖലയിലും അതിനോടനുബന്ധിച്ചും പ്രവര്‍ത്തിക്കുന്ന സിനിമാ പിന്നണി പ്രവര്‍ത്തകര്‍ക്ക് മയക്കുമരുന്ന് ബന്ധമുണ്ടന്ന ആരോപണം നാളുകള്‍ക്ക് മുന്‍പ് ഉയര്‍ന്ന് വന്നിട്ടുള്ളതാണ്. ഇത് സംബന്ധിച്ച് നിര്‍മ്മാതാക്കളുടെ സംഘടന തന്നെ പരസ്യമായി പരാതി ഉന്നയിച്ചിട്ടും നടപടി സ്വീകരിക്കേണ്ടവര്‍ അനങ്ങാപാറ നയം സ്വീകരിക്കുകയാണ് ഉണ്ടായത്. മലയാള സിനിമാ രംഘത്തെ മയക്കുമരുന്ന് ുപയോഗത്തെ സംബന്ധിച്ചും സിനിമാ സൈറ്റുകളിലേ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചും നിര്‍മ്മാതക്കളുടെ സംഘടന സിനിമാ മന്ത്രി എ.കെ. ബാലന് നല്‍കി പരാതിയെ തുടര്‍ന്ന് സിനിമാസെറ്റുകളില്‍ മുന്നറിയിപ്പില്ലാതെ പോലീസ് പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും സിനിമാ രംഗത്തെ തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പിനെ തുര്‍ന്ന് തീരുമാനം നടപ്പായിരുന്നില്ല. ആരോപണങ്ങളും പരാതികളും ഉയരുമ്പോള്‍ പേരിന് ഒരന്വേക്ഷണം നടത്തി കേസ് അവസാനിപ്പിക്കുന്ന സമീപനമാണ് ഇതുവരെയുണ്ടായിട്ടുള്ളത്. മയക്കുമരുന്ന് ഉപയോഗിച്ചവരെ മാത്രമാണ് ഇത് വരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാല്‍ ഈ മയക്കുമരുന്ന് വില്‍പ്പനക്കെത്തിച്ചവരേയോ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേയോ കണ്ടെത്താനോ അവരെ പിടികൂടാാനോ ശ്രമിക്കാതെ ചെറിയ പരല്‍മീനുകളില്‍ മാത്രമായി അനേക്ഷണവും കേസും അവസാനിപ്പിക്കുന്ന പ്രവണതയാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ഇതെല്ലാം വിരല്‍ചൂണ്ടുന്നത് മയക്കുമരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ പിയിലാകുന്നവര്‍ക്ക് ഉന്നതങ്ങളില്‍ ഉള്ള സ്വാധീനത്തെയാണ്. ഭരണതലത്തിലുള്ളവര്‍ക്ക് പ്രിയപ്പെട്ടവരിലേക്ക് കേസ് തിരിയുമ്പോള്‍ അന്വേക്ഷണവും അവിടംകൊണ്ട് അവസാനിക്കുന്ന സ്ഥിതിയാണ്.

മയക്കുമരുന്ന് കേസില്‍ ബാംഗ്‌ളൂരില്‍ അറസ്റ്റിലായ അനൂബ് മുഹമ്മദ് അടക്കമുള്ളവര്‍ക്ക് മലയാള സിമിനാപ്രവര്‍ത്തകര്‍ക്കുള്ള ബന്ധവും നാര്‍ക്കോടിക്‌സ് സെല്‍ അന്വേക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. മയക്കുമരുന്ന് വ്യാപാരത്തിനായി അനൂബ് മുഹമ്മദും ബിനീഷും അഞ്ച് കോടി രൂപാ മതല്‍ മുടക്കിയെന്ന വാര്‍ത്ത പുറത്ത് വന്നതോടെ, ബിനീഷിന് മലയാള സിനിമയില്‍ ഉള്ള ബന്ധം ഉപയോഗിച്ച മയക്കുമരുന്ന് കച്ചവടം നത്തിയതായുള്ള സംശയവും ബലപ്പെട്ടിട്ടുണ്ട്. മാത്രമല്ല ബിനീഷിന്റെ അക്കൗണ്ടുകളിലൂടെ കൈമാറിയ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ക്രത്യമായ തെളിവ് നല്‍കാന്‍ കഴിയാത്തത്, ഈ പണമെല്ലാം മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ചതാകാമെന്ന നിഗമനത്തിലാണ് അന്വേക്ഷണ സംഘം. കൊച്ചി കേന്ദ്രമായി നടന്നിട്ടുള്ള മയക്കുമരുന്ന് നിശാ പാര്‍ട്ടികളിലൂടെയാണ് ബിനീഷും അനൂബും പരിചയപ്പെട്ടതും തുടര്‍ന്ന് ആ പരിചയും രണ്ട് പേരേയും പങ്ക് കച്ചവടത്തിലേക്ക് എത്തിച്ചതും. മലയാള സിനിമാ മേഘലയില്‍ വിജയകരമായി മയക്കുമുന്ന് കച്ചവടം നടത്തിയ ആത്മവിശ്വാസമാണ് ബാംഗ്‌ളൂരിലേക്ക് കച്ചവടം വ്യാപിപ്പിക്കാന്‍ ബിനീഷിനെ പ്രേരിപ്പിച്ചത്.

ബിജെപി കേന്ദ്രം ഭരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ഏന്‍സികളുടെ അനേക്ഷണം മലയാള സനിമാ മേഖലയില്‍ ഉണ്ടായാല്‍ രക്ഷപ്പെടാനാകില്ലെന്ന ബോധ്യമാണ് ബിനീഷ് ഉള്‍പ്പെടുന്ന മയക്കുമരുന്ന് ഇടപാടുകാര്‍ക്കതിരെ പ്രതികരിക്കാന്‍ സ്ഥിരം മലയാള സനിമാ പ്രതകരണക്കാര്‍ മാളത്തിലൊളിക്കാന്‍ കാരണം. ശക്തമായ അനേക്ഷണം മലയാള സനിമാ മേഖലയില്‍ ഉണ്ടായാല്‍ ബാംഗ്‌ളൂരില്‍ സജ്‌നാ ഗില്‍റാണി, രാഗിണി ദ്വിവേദി എന്നിവര്‍ അറസ്റ്റിലായത് പോലെ നിരവഘി മുഖംമൂടികളാവും അഴിഞ്ഞ് വീഴുക. നാര്‍കോടിക്‌സ് ബ്യൂറോ വടി വെട്ടാന്‍ പോയിട്ടേയുള്ളൂ, സംഭവിക്കാനുള്ളത് സ്‌ക്രീനില്‍ കാണാം.