റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍
റിപ്പബ്ലിക് ടിവി എഡിറ്ററും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനുമായ വിവാഹ നായകന്‍ അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍. 2018ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു ആത്മഹത്യാകേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക് ഇയാളുടെ അമ്മ കുമുദ് നായിക് എന്നിവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അര്‍ണബിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി മഹാരാഷ്ട്ര പോലീസ് കേസെടുത്തിരുന്നു. 2019 ല്‍ റായ്ഗഡ് പൊലീസ് ഈ കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്‍വയ് നായികിന്റെ ഭാര്യ നല്‍കിയ പുതിയ പരാതിയിലാണ് പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ച് അര്‍ണബിനെ അറസ്റ്റ് ചെയ്തത്.
അര്‍ണബിന്റെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ നേതൃത്വത്തില്‍ അര്‍ണബ് അടക്കമുള്ളവര്‍ക്കെതിരായ കേസ് വീണ്ടും അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാരും നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അതേസമയം സമന്‍സുകളോ കോടതിയില്‍ നിന്നുള്ള മറ്റ് ഉത്തരവുകളോ പൊലീസ് അര്‍ണബിന് കൈമാറിയിട്ടില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.
ഇന്റീരിയര്‍ ഡിസൈനറായ അന്‍വയ് നായ്ക് (53) 2018ലാണ് ആത്മഹത്യ ചെയ്തത്. അര്‍ണബ് ഗോസ്വാമിയടക്കം മൂന്ന് ആളുകളുടെ പേരാണ് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നത്. ഇവര്‍ തനിക്ക് 5.4 കോടി രൂപ നല്‍കാനുണ്ടെന്നും എന്നാല്‍ പണം നല്‍കാന്‍ തയ്യാറാകുന്നില്ലെന്നുമായിരുന്നു കുറിപ്പ്. ഇതാണ് ഇത്തരമൊരു കടുംകയ്യെടുക്കാന്‍ കാരണമെന്നും നായിക് പറഞ്ഞിരുന്നു. റിപ്പബ്ലിക് ടിവി സ്റ്റുഡിയോയുടെ നിര്‍മ്മാണ സമയത്തു നടന്ന സാമ്പത്തിക ഇടപാടാണിതെന്നാണ് സൂചന. മകന്റെ മരണവിവരം അറിഞ്ഞ് ഇയാളുടെ അമ്മ കുമുദ് നായികും ജീവനൊടുക്കി. ഈ ആത്മഹത്യകളുടെ പശ്ചാത്തലത്തിലായിരുന്നു അര്‍ണബിനെതിരെ കേസ്. അതേസമയം കേന്ദ്ര സര്‍ക്കാരിനെ ഈ അറസ്റ്റ് ഞെട്ടിച്ചിരിക്കുന്നു എന്ന് പറയാം. സംഭവത്തില്‍ അപലപിച്ചുക്കൊണ്ട് കേന്ദ്ര മന്ത്രിമാര്‍ രംഗത്ത് വന്നു കഴിഞ്ഞു.