ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ മലയാളമധുരം ; പ്രിയങ്ക രാധാകൃഷ്ണന്‍ തുടങ്ങിയത് മാതൃഭാഷയില്‍
ന്യൂസിലന്‍ഡിലെ ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായി ചുമതലയേറ്റ് മലയാളികളുടെ അഭിമാനമായി മാറിയ പ്രിയങ്ക രാധാകൃഷ്ണന്‍. പാര്‍ലമെന്റിന്റെ ആദ്യ യോഗത്തില്‍ സംസാരിച്ച് തുടങ്ങിയത് മലയാള ഭാഷയില്‍. സാമൂഹിക യുവജന, സന്നദ്ധ മേഖലകളുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്.
‘എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ സ്‌നേഹം നിറഞ്ഞ ആശംസകള്‍. എല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു’ എന്നാണ് പ്രിയങ്കയുടെ വാക്കുകള്‍. ഒപ്പം ഈ പാര്‍ലമെന്റില്‍ എന്റെ മാതൃഭാഷയായ മലയാളം ആദ്യമായാകും സംസാരിക്കുന്നതെന്ന് വിശ്വസിക്കുന്നുവെന്നും പ്രിയങ്ക പറയുന്നുണ്ട്. പ്രിയങ്കയുടെ മലയാളം സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
മലയാളം സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിട്ടും മാതൃഭാഷയില്‍ തന്നെ തുടങ്ങിയ പ്രിയങ്കയുടെ വാക്കുകള്‍ അഭിമാനമെന്നാണ് വിഡിയോ പങ്കുവെച്ചുകൊണ്ട് മലയാളികള്‍ പ്രതികരിക്കുന്നത്. എറണാകുളം ജില്ലയിലെ പറവൂര്‍ മാടവനപ്പറമ്പ് രാമന്‍ രാധാകൃഷ്ണന്‍-ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക രാധാകൃഷ്ണന്‍.