‘ആന്റീ’യെന്ന് വിളിച്ചു , 19കാരിയെ സ്ത്രീകള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചു (വീഡിയോ വൈറല്‍)

പരസ്യമായി ആന്റീ’യെന്ന് വിളിച് അഭിസംബോധന ചെയ്തതിനു 19കാരിയെ മുതിര്‍ന്ന സ്ത്രീകള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചു. ഉത്തരപ്രദേശിലെ ഈറ്റയിലെ ഒരു മാര്‍ക്കറ്റിലാണ് സംഭവം. കര്‍വാ ചൗത് ഷോപ്പിംഗിനിടെയാണ് സംഭവം നടന്നത്. സ്ത്രീകള്‍ കൂട്ടം ചേര്‍ന്ന് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

അപ്രതീക്ഷിതമായി ആന്റീ എന്ന് വിളിച്ചതിനാണ് സ്ത്രീകള്‍ പെണ്‍കുട്ടിയെ മര്‍ദിച്ചത്. 40 വയസ്സുള്ള ഒരു സ്ത്രീയാണ് പെണ്‍കുട്ടിയെ ആദ്യം മര്‍ദ്ദിച്ചത്. ആദ്യം പെണ്‍കുട്ടിയെ തള്ളിയിട്ട ഇവര്‍ പിന്നീട് മര്‍ദ്ദിക്കുകയായിരുന്നു. പെണ്‍കുട്ടി അത് തടയാന്‍ ശ്രമിച്ചപ്പോള്‍ കൂടെയുള്ള സ്ത്രീകളും പെണ്‍കുട്ടിയെ മര്‍ദിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ ബാബുകഞ്ചു മാര്‍ക്കറ്റിലാണ് സംഭവം. ഉടനെ സ്ഥലത്ത് ഉണ്ടായിരുന്ന വനിതാ പോലീസ് വിഷയത്തില്‍ ഇടപെട്ടു എങ്കിലും സ്ത്രീകള്‍ പിരിഞ്ഞു പോകാന്‍ തയ്യറായില്ല. നൂറുകണക്കിന് സ്ത്രീകളാണ് കര്‍വാ ചൗതിനോട് അനുബന്ധിച്ച് മാര്‍ക്കറ്റില്‍ എത്തിയിരുന്നത്.

വീഡിയോ വൈറല്‍ ആയതിനെ തുടര്‍ന്ന് ധാരാളം കമന്റുകള്‍ ആണ് ഇപ്പോള്‍ വരുന്നത്. അതേസമയം ആന്റി എന്ന് വിളിച്ചത് കൊണ്ട് ആകില്ല വേറെ എന്തെങ്കിലും ആകാം കാരണം എന്നും ചിലര്‍ പറയുന്നു. ആന്റിമാരെ ആന്റി എന്നല്ലാതെ പിന്നെ ബാലിക എന്ന് വിളിക്കണോ എന്നാണ് യുവാക്കള്‍ ചോദിക്കുന്നത്. നാല്പത് വയസ് അത്രയ്ക്ക് വലിയ പ്രായം അല്ല എന്നാണ് വേറെ ചിലരുടെ കമന്റ്.

വീഡിയോ കാണാം :