കെ ഫോണ്‍ പദ്ധതി കരാറിനും യുണീടാക് ശ്രമിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്
ലൈഫ് മിഷനില്‍ കുരുക്കിലായ യുണീടാക് കെ ഫോണ്‍ പദ്ധതി കരാറിനും ശ്രമിച്ചിരുന്നുവെന്ന് കണ്ടെത്തല്‍. യുണീടാക് എനര്‍ജി സൊല്യൂഷന്‍സിന്റെ പേരിലാണ് ഇവര്‍ പങ്കെടുത്തത്. സന്തോഷ് ഈപ്പന്റെ ടെലകോം മേഖലയിലെ സ്ഥാപനമാണിത്. കെ ഫോണ്‍ പദ്ധതി കരാറിനും യുണീടാകിനെ എത്തിക്കാന്‍ ശ്രമിച്ചത് ശിവശങ്കറും സ്വപ്നയുമാണെന്ന് എന്‍ഫോഴ്സ്മെന്റ് പറയുന്നു.
പ്രതികള്‍ വന്‍തുക കമ്മീഷനായി ലക്ഷ്യമിട്ടിരുന്നുവെന്നും പദ്ധതി ലാഭകരമല്ലെന്ന് കണ്ട് യുണീടാക് ഒടുവില്‍ പിന്‍മാറുകയായിരുന്നുവെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. കെ ഫോണ്‍ കരാര്‍ നേടിയ സ്ഥാപനത്തിന് കീഴിലെ ഒരു കമ്പനിയില്‍ സ്വപ്നയുടെ ബന്ധുവിന് ജോലി തരപ്പെടുത്തിയിരുന്നു. ഇയാള്‍ക്ക് ജോലി വാങ്ങി നല്‍കിയത് ശിവശങ്കറാണെന്നും ഡയറക്ടറേറ്റ് പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇ.ഡി പറഞ്ഞു.