നയന്‍താര ദൈവമായി അഭിനയിച്ചതിന് എതിരെ ആക്ഷേപവുമായി മോഡല്‍ രംഗത്ത്

നയന്‍താരയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി മോഡല്‍ മീരാ മിഥുന്‍. ഏറ്റവും പുതിയതായി റിലീസിനൊരുങ്ങുന്ന ‘മൂക്കുത്തി അമ്മന്‍’ എന്ന ചിത്രവുമായി ബന്ധപ്പെടുത്തിയാണ് മീരയുടെ പരാമര്‍ശം. വിവാഹിതനായ പുരുഷനൊപ്പം ബന്ധം സ്ഥാനപിച്ച സ്ത്രീയാണ് ഹിന്ദു ദൈവമായ ‘അമ്മന്‍’ അവതരിപ്പിക്കുന്നതെന്നാണ് മീരയുടെ ആരോപണം. അമ്മന്‍ ആരാണെന്നു നയന്‍താരയ്ക്ക് അറിയുമോ? എന്നും താരം ചോദിക്കുന്നു. ഹിന്ദു ദൈവമായ അമ്മനെ അപമാനിക്കുന്ന രീതിയിലുള്ള കാസ്റ്റിങാണ് ചിത്രത്തില്‍ നടത്തിയിട്ടുള്ളതെന്നും തമിഴ്‌നാട്ടില്‍ മാത്രമേ ഇതൊക്കെ നടക്കൂവെന്നും അവര്‍ പറഞ്ഞു.

തമിഴ് നേതാക്കള്‍ക്ക് ഇപ്പോള്‍ ഒന്നും പറയാനില്ലേ? എന്ന് ചോദിച്ചാണ് മീര തന്റെ ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത്. മീരയുടെ ഈ ട്വീറ്റിനെതിരെ നയന്‍താരയുടെ ആരാധകര്‍ രംഗത്തെത്തി. സിനിമയും ഭക്തിയും വേര്‍തിരിച്ച് മനസിലാക്കാന്‍ കഴിവുള്ളവരാണ് പ്രേക്ഷകര്‍ എന്നാണു അവരുടെ നിലപാട്.

40 ദിവസത്തെ ഉപവാസം അനുഷ്ഠിച്ച് മത്സ്യ മാംസാഹാരം വര്‍ജ്ജിച്ചുമാണ് നയന്‍താര ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത് ആര്‍ജെ ബാലാജിയും എന്‍ജെ ശരവണനും ചേര്‍ന്നാണ്. ആര്‍ജെ ബാലാജിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയുടെ ട്രെയിലര്‍ പുറത്തു വന്നതിനുശേഷമാണ് നടിക്ക് എതിരെ ആരോപണം ഉയര്‍ന്നത്.