മലപ്പുറത്ത് അമ്മയും മൂന്ന് മക്കളും ആത്മഹത്യ ചെയ്തു
മലപ്പുറത്ത് അമ്മയേയും മൂന്ന് മക്കളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പോത്തുകല്ലിലാണ് സംഭവം. ഞെട്ടിക്കുളം സ്വദേശി രഹ്ന, മക്കളായ ആദിത്യന്‍ (12), അര്‍ജുന്‍ (10), അനന്ദു (7) എന്നിവരാണ് മരിച്ചത്. നാല് പേരേയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം.
രഹ്നയേയും മക്കളേയും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് സമീപ വാസികള്‍ എത്തി പരിശോധിച്ചപ്പോഴാണ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി നാല് പേരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.