കാത്തിരുപ്പ് നീളും ; സാധാരണക്കാര്‍ക്ക് കൊറോണ വാക്‌സിന്‍ ലഭിക്കുക 2022 ല്‍
കൊറോണ നിയന്ത്രിക്കാന്‍ വാക്‌സിന്‍ കണ്ടെത്താന്‍ ഉള്ള പരീക്ഷണങ്ങള്‍ നടന്നുവരികയാണ് ഇപ്പോള്‍. ലോകമെമ്പാടുമുള്ള ജനങ്ങള്‍ വാക്‌സിന്‍ കണ്ടെത്തി എന്ന വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരിക്കുകയുമാണ്. പല രാജ്യങ്ങളും വക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണം നടത്തി കഴിഞ്ഞു. രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും നടത്തിയവരും ഉണ്ട്. ഉടനെ തന്നെ വാക്‌സിന്‍ ലഭ്യമാകും എന്ന തരത്തിലും വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ വാക്‌സിന്‍ ഉടനെ കണ്ടെത്തിയാലും ഇതിനായി സാധാരണക്കാര്‍ക്ക് 2022 വരെ കാത്തിരിക്കേണ്ടി വന്നേക്കാം എന്നാണ് റിപ്പോര്‍ട്ട്. സാധാരണക്കാര്‍ വാക്സിനായി ഒരു വര്‍ഷം കാത്തിരിക്കേണ്ടിവരുമെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (AIIMS) ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറയുന്നത്.
ഇന്ത്യയിലെ കൊറോണ വൈറസ് കൈകാര്യം ചെയ്യുന്നതിനായി സൃഷ്ടിച്ച ‘നാഷണല്‍ ടാസ്‌ക് ഫോഴ്‌സ്’ അംഗം കൂടിയാണ് ഡോ. രണ്‍ദീപ് ഗുലേറിയ. CNN ന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് ‘നമ്മുടെ രാജ്യത്ത് വളരെ ഉയര്‍ന്ന ജനസംഖ്യയുണ്ട്. എന്നാല്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്നതിനും സമയം ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇത്തരമൊരു സാഹചര്യത്തില്‍ പരിമിതമായ വാക്‌സിന്‍ കൃത്യസമയത്ത് വിപണിയില്‍ ലഭ്യമാക്കുന്നത് തീര്‍ച്ചയായും ബുദ്ധിമുട്ടുള്ള അവസ്ഥയാണ്.
വാക്സിന്‍ വിതരണം ചെയ്യുമ്പോള്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിച്ചേരാന്‍ പരമാവധി ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഡോ രണ്‍ദീപ് ഗുലേറിയ പറഞ്ഞു. വാക്‌സിന്‍ വരുമ്പോള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളില്‍ പ്രധാനം ‘തണുത്ത ശൃംഖല നിലനിര്‍ത്തുക, ആവശ്യത്തിന് സിറിഞ്ചുകള്‍, ആവശ്യത്തിന് സൂചികള്‍, രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരല്‍ എന്നിവയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ രണ്ടാമത്തെ വലിയ വെല്ലുവിളി വാക്‌സിനുകളുടെ നില കണ്ടെത്തുക എന്നതാണ്, അത് പിന്നീട് ആയിരിക്കും പുറത്തുവരുക.
എന്തായാലും ആദ്യത്തെ വാക്‌സിനേക്കാള്‍ ഫലപ്രദമായിരിക്കുമെന്നും ഗുലേറിയ പറഞ്ഞു. മാത്രമല്ല പിന്നീട് നമുക്ക് രണ്ടാമത്തെ വാക്‌സിന്‍ ലഭിക്കുകയും അത് ആദ്യത്തേതിനേക്കാള്‍ ഫലപ്രദമാണെങ്കില്‍, ഞങ്ങള്‍ അത് എങ്ങനെ ഉപയോഗിക്കും? ഞങ്ങള്‍ കോഴ്സ് തിരുത്തല്‍ എങ്ങനെ ചെയ്യും? ആര്‍ക്കാണ് വാക്‌സിന്‍ ‘എ’ ആവശ്യമെന്നും ആര്‍ക്കാണ് വാക്‌സിന്‍ ‘ബി’ ആവശ്യമെന്നും എങ്ങനെ തീരുമാനിക്കും? ഈ രീതിയില്‍ പ്രധാനപ്പെട്ട പല തീരുമാനങ്ങളും എടുക്കേണ്ടതായിവരും. വാക്‌സിനേഷന്‍ കൊണ്ട് മാത്രം കൊറോണോ വൈറസ് ബാധയെ ഇല്ലാതാക്കാനാകില്ലെന്നും ഗുലേറിയ പറയുന്നു.