സ്വപ്നയെ ജയിലില്‍ ചോദ്യം ചെയ്യാന്‍ ഇഡിയ്ക്ക് അനുമതി
സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റഡിയില്‍ തുടരുന്ന സ്വപ്നാ സുരേഷിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന് കോടതിയുടെ അനുമതി. കള്ളപ്പണ കേസില്‍ ആണ് ചോദ്യം ചെയ്യല്‍ നടക്കുക. എം. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വപ്നയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് ഇഡി കോടതിയില്‍ അപേക്ഷ കൊടുത്തിരുന്നു. അത് കോടതി അംഗീകരിക്കുകയായിരുന്നു.
ചൊവ്വയും ബുധനുമാണ് ചോദ്യം ചെയ്യാന്‍ ഇഡിയെ അനുവദിച്ചിരിക്കുന്നത്. ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പിറന്നാള്‍ സമ്മാനമായി സ്വപ്ന നല്‍കിയതാണ് ഐ ഫോണ്‍ എന്നാണ് മാത്രമല്ല കഴിഞ്ഞ മൂന്നു വര്‍ഷമായി പിറന്നാള്‍ സമ്മാനം തന്നിരുന്നുവെന്നും ശിവശങ്കര്‍ ഇഡിയോട് പറഞ്ഞിരുന്നു.
ആദ്യം തന്നത് രണ്ടു വിലകൂടിയ വാച്ചുകള്‍ ആയിരുന്നുവെന്നും രണ്ടാമത് ലാപ്‌ടോപ്പ് ആയിരുന്നുവെന്നും മൂന്നാമതാണ് ഈ ഐഫോണ്‍ തന്നതെന്നും ശിവശങ്കര്‍ വ്യക്തമാക്കിയിരുന്നു. 2020 ലായിരുന്നു സ്വപ്ന ഐ ഫോണ്‍ ശിവശങ്കറിന് നല്‍കിയത്. കൂടാതെ താനും സ്വപനയ്ക്കും കുടുംബത്തിനും പിറന്നാള്‍ സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപനയെ ചോദ്യം ചെയ്യാന്‍ ഇഡി അനുമതി തേടിയത്.