ഐപിഎല്‍ ഫൈനല്‍ കാണാന്‍ ലാലേട്ടന്‍ ദുബായില്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ മത്സരം കാണാന്‍ മലയാള നടന്‍ മോഹന്‍ലാല്‍ ദുബായില്‍. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഐ പി എല്‍ ഫൈനല്‍ മത്സരം നടക്കുന്നത്. മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ് മത്സരം. തന്റെ പുതിയ ചിത്രമായ ദൃശ്യത്തിന്റെ ഷൂട്ടിംഗ് അവസാനിപ്പിച്ച ശേഷമാണ് ലാലേട്ടന്‍ ദുബായില്‍ എത്തിയത്.
നാലുതവണ ഐ പി എല്‍ കിരീടം നേടിയ ഏറ്റവും ശക്തനായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഐ പി എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ ശ്രേയസ് അയ്യറും തമ്മിലാണ് ഇന്നത്തെ പോരാട്ടം. ടീമിനെ ഫൈനലില്‍ എത്തിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി ശ്രേയസ് അയ്യര്‍ ഇതോടെ മാറിയിരിക്കുകയാണ്. രോഹിത് ശര്‍മ്മയുടെ റെക്കോഡ് ആണ് ശ്രേയസ് അയ്യര്‍ സ്വന്തമാക്കിയത്. 2013ല്‍ നടന്ന ഫൈനലില്‍ മുംബൈയെ നയിച്ചത് അന്നത്തെ പ്രായം കുറഞ്ഞ ക്യാപ്റ്റനായ രോഹിത് ആയിരുന്നു.ടേബിള്‍ ടോപ്പേഴ്‌സായ ടീമുകള്‍ മൂന്ന് തവണ മാത്രമേ കിരീടം നേടിയിട്ടുള്ളു. അതില്‍ രണ്ട് തവണയും കിരീടം നേടിയത് മുംബൈ ആയിരുന്നു.