ബോബി സിങ് അലന്‍ – യുഎസില്‍ ഔദ്യോഗിക സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സിഖ് വനിത
പി പി ചെറിയാന്‍
കലിഫോര്‍ണിയ: നവംബര്‍ 3ന് അമേരിക്കയില്‍ നടന്ന പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു വടക്കേ കലിഫോര്‍ണിയാ എല്‍ക്ക് ഗ്രോവ് സിറ്റി മേയറായി സിക്ക് വനിത ബോബി സിങ് അലന്‍ തിരഞ്ഞെടുക്കപ്പെട്ടു.
യുഎസ് ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്തുന്ന ആദ്യ സിഖ് വനിതയാണ് ബോബി സിങ്. നവംബര്‍ 9 നാണ് ഇവരുടെ തിരഞ്ഞെടുപ്പ് ഔദ്യോഗീകമായി അറിയിച്ചത്. പോള്‍ ചെയ്ത വോട്ടിന്റെ 46 ശതമാനം നേടിയാണ് ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടതെന്ന് സാക്രമെന്റൊ കൗണ്ടി ഇലക്ഷന്‍ അധികൃതര്‍ അറിയിച്ചു.
സിറ്റിയുടെ മേയര്‍ എന്ന നിലയില്‍ എല്ലാവരുടേയും ഐക്യത്തിനായി പ്രവര്‍ത്തിക്കുമെന്നും, എനിക്ക് ആര് വോട്ടു ചെയ്തു, ചെയ്തില്ല എന്നതു വിഷയമല്ലെന്നും ബോബി സിംഗ് പറഞ്ഞു.ഡിസംബര്‍ 9ന് ഇവര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും.
യുഎസ് ഹൗസ് പ്രതിനിധി അമിബേറ, സ്റ്റേറ്റ് അസംബ്ലി അംഗം ജിം കൂപ്പര്‍ തുടങ്ങിയ നിരവധി പേര്‍ ഇവരെ എന്‍ഡോഴസ് ചെയ്തിരുന്നു. ഇന്ത്യയില്‍ ജനിച്ച ബോബി സിംഗ് നാലാം വയസ്സിലാണ് അമേരിക്കയില്‍ എത്തുന്നത്. ഭര്‍ത്താവ് ജാക്ക് അലന്‍ ലിങ്കണ്‍ ലൊ സ്‌കൂള്‍ ഗ്രാജുവേറ്റ് കൂടിയാണ് ബോബി സിംഗ്.