സിനിമയില്‍ സജീവമാകാന്‍ നസ്രിയ ; തെലുങ്കില്‍ നാനിയുടെ നായികയായി അരങ്ങേറ്റം
വിവാഹ ശേഷം സിനിമാ ലോകത്ത് നിന്നും അവധി എടുത്തിരുന്ന നസ്രിയ ഫഹദ് വീണ്ടും സിനിമാ ലോകത്ത് സജീവമാകുന്നു. ഫഹദ് ഫാസിലിനെ വിവാഹം ചെയ്തതോടെ കുറച്ചുകാലം സിനിമയില്‍ നിന്നും മാറി നിന്ന നസ്രിയ സിനിമാ നിര്‍മാണ രംഗത്തേക്കും കടന്നിരുന്നു. കൂടാതെ ഇടയ്ക്ക് പ്രിഥ്വിരാജ് ചിത്രമായ കൂടെ യില്‍ അഭിനയിച്ചു എങ്കിലും പിന്നീട് ഫഹദിന്റെ കൂടെ ട്രാന്‍സില്‍ മാത്രമാണ് താരത്തിനെ കാണുവാന്‍ സാധിച്ചത്. എന്നാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്ത നസ്രിയ തെലുങ്കില്‍ അഭിനയിക്കുന്നുവെന്നാണ്.
ആദ്യമായാണ് നസ്രിയ തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നത്. സിനിമ സംവിധാനം ചെയ്യുന്നത് വിവേക് അത്രേയയാണ്. ചിത്രം റോമാന്റിക് എന്റര്ടെയ്നര് ആണെന്നാണ് വിവരം. മറ്റ് അഭിനേതാക്കള്‍ ആരെന്ന് പുറത്തുവിട്ടിട്ടില്ല. ഈ മാസം 21 ന് സിനിമയുടെ ടൈറ്റില്‍ വെളിപ്പെടുത്തും. നസ്രിയ തന്നെയാണ് സമൂഹ മാധ്യമത്തില്‍ ഇക്കാര്യം ഷെയര്‍ ചെയ്തത്. പോസ്റ്റിന് താഴെ അഭിനന്ദനവുമായി പൃഥ്വിരാജും എത്തി.
മലയാളത്തെ കൂടാതെ തമിഴ് ചിത്രങ്ങളിലും നസ്രിയ അഭിനയിച്ചിരുന്നു. തമിഴിലും നസ്രിയയ്ക്ക് വലിയ വരവേല്‍പ്പാണ് താരത്തിനു ലഭിച്ചത്. തമിഴിലും മലയാളത്തിലും സജീവമായി നിന്നിരുന്ന സമയമാണ് നസ്രിയ വിവാഹിതയാകുന്നത്. ബാലതാരമായി സിനിമയില്‍ എത്തിയ നസ്രിയ ആങ്കറിംഗിലൂടെയാണ് തന്റെ കലാജീവിതം ആരംഭിച്ചത്.