സൌബിന്റെ പുതിയ സിനിമയുടെ റിലീസ് കോടതി തടഞ്ഞു

പ്രമുഖ മലയാള സിനിമാ താരം സൗബിന്‍ ഷാഹിറിന്റെ പുതിയ സിനിമയുടെ റീലീസ് മദ്രാസ് ഹൈകോടതി സ്റ്റേ ചെയ്തു. സ്‌ട്രൈറ്റ് ലൈന്‍ സിനിമാസിനെതിരായി കാര്‍ത്തിയുടെ കൈദി എന്ന സിനിമയുടെ നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് നല്‍കിയ കേസിലാണു ചെന്നൈ ഹൈക്കോടതി ജഡ്ജി , ജസ്റ്റീസ് കാര്‍ത്തികേയന്‍ സ്റ്റേ വിധിച്ചത്. സിദ്ധാര്‍ഥ് ഭരതന്റെ സംവിധാനത്തില്‍ സ്‌ട്രൈറ്റ് ലൈന്‍ സിനിമാസ് നിര്‍മ്മിച്ച ചിത്രം ഹാസ്യപശ്ചാത്തലത്തിലുള്ള സിനിമയാണ്.

വന്‍ വിജയമായിരുന്ന കൈദിയുടെ ലാഭവിഹിതം പല തവണ ആവശ്യപ്പെട്ടിട്ടും കരാര്‍ പ്രകാരം നല്‍കാത്തതിനെ തുടര്‍ന്നാണ് തങ്ങള്‍ സ്‌ട്രൈറ്റ് ലൈന്‍ സിനിമാസിനെതിരെ കോടതിയെ സമീപിച്ചതെന്ന് ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് വക്താക്കള്‍ അറിയിച്ചു. കൈദിയുടെ കേരളത്തിലെ വിതരണക്കാര്‍ സ്‌ട്രൈറ്റ് ലൈന്‍ സിനിമാസായിരുന്നൂ. സിദ്ധാര്‍ഥ് ഭരതന്റെ നാലാമത്തെ ചിത്രമാണ് ജിന്ന്.