മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു

മഹാരാഷ്ട്രയിലെ മലയാളികള്‍ സഞ്ചരിച്ച ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞു. അഞ്ചുപേര്‍ മരിച്ചു. 8 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിക്കുന്നത്. നവി മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ ട്രാവലറാണ് സത്തറയില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. പത്തനംതിട്ട, തൃശൂര്‍ സ്വദേശികളാണ് മരിച്ചത്. മധുസൂദനന്‍ നായര്‍ , ഉമ, ആദിത്യ, ആരവ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട മറ്റുള്ളവരുടെ പേര് വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല.

പൂനെ-ബാംഗ്ലൂര്‍ ഹൈവേയിലെ സത്താറയ്ക്കും കറാടിനും ഇടയില്‍ ഘോറയിലാണ് അപകടം നടന്നത്. പാലത്തില്‍വെച്ച് ട്രക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട വാഹനം നദിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരുടെ നില തൃപ്തികരമാണെന്നാണ് ഒടുവിലായി പുറത്തുവരുന്ന വിവരം. മരിച്ചവരെ തിരിച്ചറിയാന്‍ ബന്ധുക്കള്‍ കരാടുള്ള ആശുപത്രിയിലെത്തിയിട്ടുണ്ട്.