ചെന്നൈയില്‍ ഭര്‍ത്താവിനെയും മാതാപിതാക്കളെയും വെടിവച്ചു കൊലപ്പെടുത്തിയ യുവതിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതം

ചെന്നൈയില്‍ ഭര്‍ത്താവിനെയും മാതാപിതാക്കളെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ യുവതിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതം. സംഭവത്തില്‍ മൂന്നു പേരെ പൊലീസ് നേരത്തെ പൊലീസ് പിടികൂടിയിരുന്നു.

വിവാഹ മോചനവുമായി ബന്ധപ്പെട്ട ഒത്തു തീര്‍പ്പിനിടെയാണഅ മരുമകള്‍ ഭര്‍ത്താവിനെയും മാതാപിതാക്കളെയും വെടിവച്ച് കൊലപ്പെടുത്തിയത്. രാജസ്ഥാന്‍ സ്വദേശികളായ ദളിത് ചന്ദ്, പുഷ്പ , മകന്‍ ശീതള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സൈലന്‍സര്‍ ഘടിപ്പിച്ച തോക്കുകൊണ്ടാവാം വെടിയുതിര്‍ത്തതെന്നാണ് സൂചന. ശീതളും ജയമാലയും തമ്മിലുള്ള വിവാഹ മോചന കേസ് കോടതിയില്‍ നടക്കുകയാണ്.

അഞ്ചു കോടി രൂപയാണ് ജയമാല ജീവനാംശമായി ചോദിച്ചത്, ഇതേ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ ഭാര്യാ സഹോദരന്‍ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍, കേസിലെ മുഖ്യപ്രതിയായ ജയമാലയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.