യു.പിയില്‍ ആറു വയസ്സുകാരിയെ ദുര്‍മന്ത്രവാദം നടത്തി കൊലപ്പെടുത്തി

ഉത്തര്‍പ്രദേശിലാണ് സംഭവം. ആറ് വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശ് ഗാട്ടംപൂരിലാണ് സംഭവം. ദീപാവലി ഒരുക്കങ്ങള്‍ക്കിടെയാണ് ഗ്രാമത്തിലെ കര്‍ഷകനായ കരണ്‍ സങ്‌വാറിന്റെ മകളെ വീട്ടില്‍ നിന്ന് കാണാതായത്.

കുട്ടിയെ അന്വേഷിച്ച് ബന്ധുക്കള്‍ സമീപത്തെ വനപ്രദേശങ്ങളിലടക്കം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേ ദിവസം ചില ഗ്രാമവാസികളാണ് വഴിയരികില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് കാണ്‍പൂര്‍ ഡെപ്യൂട്ടി ഐ.ജി പ്രീതീന്ദര്‍ സിങ് പറഞ്ഞു.

മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആഴമേറിയ മുറിവുകളാണ് കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തിയിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പിടികൂടിയതായി പോലീസ് റിപ്പോര്‍ട്ട് ചെയ്തു.