ക്യാന്‍സര്‍ രോഗിയായ കുഞ്ഞിന് വേണ്ടി ബാറ്റ്മാനായി ഡോക്ടര്‍

ക്യാന്‍സര്‍ രോഗിയായ കുഞ്ഞിന്റെ സന്തോഷത്തിനായി ബാറ്റ്മാന്റെ വേഷമണിഞ്ഞ് ഡോക്ടര്‍. രോഗിയായ ഈ കുഞ്ഞിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ബാറ്റ്മാനെ കാണണം എന്നത്. ഇതറിഞ്ഞ ഡോക്ടര്‍ സ്വയം ബാറ്റ്മാനാകുകയായിരുന്നു.

ആശുപത്രിയിലേക്കെത്തിയ ബാറ്റ്മാനെ നോക്കിയ ശേഷം ആലിംഗനം ചെയ്യുന്ന ബാലന്റെ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. ഈ വീഡിയോ ‘The Feel Good Page’എന്ന ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ കാണുന്നവരുടെ കണ്ണുകള്‍ അവര്‍ അറിയാതെതന്നെ ഈറനാകുകയാണ്. കുഞ്ഞിന് പ്രതീക്ഷ നല്‍കുന്ന നടപടിയാണ് ഡോക്ടര്‍ സ്വീകരിച്ചതെന്ന് നിരവധിപേര്‍ കമന്റ് ഇട്ടിട്ടുണ്ട്. എന്നാല്‍ ഈ വീഡിയോ എവിടെനിന്നാണെന്നോ അല്ലെങ്കില്‍ എപ്പോള്‍ എന്ന് എടുത്തുവെന്നോ എന്നതിന് യാതൊരു വിവരവും ഇല്ല.