കൊറോണ ഗുണമായി ; കമ്പ്യൂട്ടര്‍ വില്‍പന റെക്കോര്‍ഡില്‍

കൊറോണ വൈറസ് ലോകമെമ്പാടും നാശംവിതയ്ക്കുബോളും രാജ്യത്തെ കമ്പ്യൂട്ടര്‍ വിപണിയ്ക്ക് ഈ മഹാമാരിയെ നല്ലൊരു അവസരമായി. ഘട്ടം ഘട്ടമായി ലോക്ക് ഡൌണ്‍ പിന്‍വലിച്ചു എങ്കിലും കമ്പനികള്‍ ഇപ്പോഴും Work from home ല്‍ നിന്നും പൂര്‍ണ്ണമായും തിരികെ വന്നിട്ടില്ല. മറുവശത്ത് സ്‌കൂളുകളുടെയും കോളേജുകളുടെയും അവസ്ഥയും ഇതുതന്നെയാണ്. അതിനാല്‍ കുട്ടികളുടെ മുഴുവന്‍ പഠനവും ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയാണ്. ഈ രണ്ട് കാരണങ്ങളാല്‍ ഇന്ത്യയുടെ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയുടെ (PC) വില്‍പ്പന ആകാശത്തോളം ഉയര്‍ന്നിരിക്കുകയാണ്.

അതുകൊണ്ടുതന്നെ ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യയില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ വില്‍പ്പന 34 ലക്ഷം യൂണിറ്റ് ആയിരിക്കുകയാണ്. ഇത് 2013 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില്‍പ്പന നിരക്കാണ്. വാണിജ്യ വിഭാഗത്തില്‍ കുറച്ച് സര്‍ക്കാര്‍, വിദ്യാഭ്യാസ പദ്ധതികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും, IDC ഡാറ്റ അനുസരിച്ച് ഉപഭോക്തൃ വിഭാഗം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 2 ദശലക്ഷം കമ്പ്യൂട്ടറുകള്‍ വിറ്റു. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 41.7% കൂടുതലാണ്, ത്രൈമാസ അടിസ്ഥാനത്തില്‍ 167.2% കൂടുതലാണ്.

ഡെസ്‌ക്ടോപ്പുകള്‍, നോട്ട്ബുക്കുകള്‍, വര്‍ക്ക് സ്റ്റേഷനുകള്‍ എന്നിവയുടെ ആവശ്യം ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) റെക്കോര്‍ഡ് വില്‍പ്പന രേഖപ്പെടുത്തി. കാരണം കമ്പനികള്‍ ജീവനക്കാര്‍ക്ക് work from home നല്‍കിയതാണ്. രണ്ടാം പാദത്തിലും നല്ല വില്‍പ്പന ഉണ്ടായിരുന്നു. വാര്‍ഷിക അടിസ്ഥാനത്തില്‍ വില്‍പ്പന 105 ശതമാനത്തിലധികം വര്‍ദ്ധിക്കുകയും ചെയ്തു.