ബിഹാറില്‍ നിതീഷ് കുമാര്‍ അധികാരമേറ്റു
ബിഹാറില്‍ നിതീഷ് കുമാര്‍ അധികാരമേറ്റു. ബി.ജെ.പിയില്‍ നിന്ന് തര്‍കിഷോര്‍ പ്രസാദും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ തുടങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.വൈകീട്ട് നാലരക്കാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഏഴാം തവണയാണ് നിതീഷ് കുമാ4 ബീഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്.
ജെ.ഡി.യുവിന് സീറ്റ് കുറഞ്ഞതിനാല്‍ പാവ മുഖ്യമന്ത്രിയാകുമെന്ന ഭയത്തെ തുട4ന്ന് എന്‍.ഡി.എയില്‍ ഉരുണ്ടുകൂടിയ പ്രതിസന്ധി പരിഹരിച്ചതോടെയാണ് ഇന്നത്തെ സത്യപ്രതിജ്ഞ. എന്നാല്‍ മന്ത്രിപദവികള്‍ തുല്യമായി വീതിക്കാമെന്ന ഉറപ്പ് ബിജെപി നല്‍കിയതോടെ ഇന്നലെ ചേ4ന്ന എന്‍.ഡി.എ എം.എല്‍.എമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ നിതീഷ് തയ്യാറാവുകയായിരുന്നു. വ4ഷങ്ങളോളം ബി.ജെ.പിയുടെ മുഖമായിരുന്ന നിലവിലെ ഉപമുഖ്യമന്ത്രി സുശീല്‍ കുമാ4 മോദി സത്യപ്രതിജ്ഞ ചെയ്യില്ല. ത4കിഷോ4 പ്രസാദിനെ നിയമസഭ കക്ഷി നേതാവായും രേണു ദേവിയെ ഉപനേതാവായും ബിജെപി തെരഞ്ഞെടുത്തിട്ടുണ്ട്.