വേള്‍ഡ് മലയാളി കൗണ്‍സില്‍ ആദ്യവനിതാ പ്രൊവിന്‍സ് ന്യൂജേഴ്സിയില്‍

പി.പി. ചെറിയാന്‍

ന്യൂ ജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇരുപത്തി അഞ്ചു വര്‍ഷത്തെ ചരിത്രം തിരുത്തി കുറിച്ചുകൊണ്ട് വനിതാ സംവരണത്തോടെ ഒരു പ്രൊവിന്‍സ് ന്യൂ ജേഴ്‌സിയില്‍ ആരംഭിക്കുന്നു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ജന്മ ഭൂമി ആയ ന്യൂജേഴ്സിയില്‍ ശനിയാഴ്ച രാവിലെ അമേരിക്കന്‍ സെന്‍ട്രല്‍ സമയം പത്തുമണിയോടെ ഹേര്‍ ഹൈനെസ് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി ഉല്‍ഘാടനം ചെയ്യുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗത്തുമുള്ള മലയാളികള്‍ ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കും. മലയാളത്തിന്റെ വാനം പാടി ശ്രീമതി കെ. എസ്.ചിത്ര വിശിഷ്ടാതിഥി ആയിരിക്കും. ഫ്ളവേഴ്സ് ടോപ് സിംഗറില്‍ പോപ്പുലര്‍ സിംഗര്‍ ഋതു രാജ് ആസ്വാദകരമയ ഗാനങ്ങള്‍ ആലപിക്കും

ഡോക്ടര്‍ എലിസബത്ത് മാമന്‍, മാലിനി നായര്‍, ഷീജ എബ്രഹാം, ജൂലി ബിനോയ്, തുമ്പി അനസൂദ്, സിനി സുരേഷ്, ഡോക്ടര്‍ സുനിത ചാക്കോ വര്‍ക്കി, ഡോക്ടര്‍ കൃപ നമ്പ്യാര്‍, പ്രിയ സുബ്രമണ്യം, രേഖ ഡാന്‍, ആഗ്ഗി വര്ഗീസ്, മറിയ തൊട്ടുകടവില്‍ മുതലായവരാണ് പ്രോവിന്‌സിനു നേതൃത്വം നല്‍കുന്നത്

അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിര്‍ നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, വൈസ് ചെയര്‍മാന്‍ ഫിലിപ്പ് മാരേട്ട് മുതലായവരുടെ പരിശ്രമം ആണ് വേള്‍ഡ് മലയാളി കൗണ്‍സിലിന് ഈ പുതുമ പകരുവാന്‍ കഴിഞ്ഞെതെന്നു ഗ്ലോബല്‍ ഓര്‍ഗനൈസഷന്‍ ഡെവലപ്പ്‌മെന്റ് വൈസ് പ്രസിഡന്റ് ശ്രീ പി. സി. മാത്യു പറഞ്ഞു.

ഗോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ പി. എ. ഇബ്രാഹിം, ഗ്ലോബല്‍ പ്രസിഡന്റ് ശ്രീ ഗോപാല പിള്ള, ഗ്ലോബല്‍ വൈസ് പ്രൈസസിഡന്റുമാരായ ജോണ്‍ മത്തായി, സെക്രട്ടറി ഗ്രിഗറി മേടയില്‍, ഗ്ലോബല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ഡോക്ടര്‍ വിജയ ലക്ഷ്മി, റീജിയന്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിര്‍ നമ്പ്യാര്‍, സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, വൈസ് പ്രെസിഡന്റുമാരായ എല്‍ദോ പീറ്റര്‍, ജോണ്‍സന്‍ തലച്ചെല്ലൂര്‍, ട്രഷറര്‍ സെസില്‍ ചെറിയാന്‍, ശോശാമ്മ ആന്‍ഡ്രൂസ്, ആലിസ് മഞ്ചേരി ബെഡ്സിലി, മേരി ഫിലിപ്പ്, ഉഷ ജോര്‍ജ്, ചാക്കോ കോയിക്കലേത്, മുതലായവര്‍ ആശംസകള്‍ അറിയിക്കും

എല്ലാ അംഗങ്ങളെയും മലയാളി സമൂഹത്തെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

സൂം മീറ്റിംഗ് ഐഡി നമ്പര്‍ 870 8999 8873 പാസ് വേര്‍ഡ് 190684