6419 പേര്‍ക്ക് കോവിഡ് ; 7066 പേര്‍ക്ക് മുക്തി
സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍ 213, വയനാട് 158, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 1943 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5576 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 677 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 658, കോഴിക്കോട് 721, തൃശൂര്‍ 680, കൊല്ലം 686, ആലപ്പുഴ 624, മലപ്പുറം 474, തിരുവനന്തപുരം 346, പാലക്കാട് 235, കോട്ടയം 372, ഇടുക്കി 209, പത്തനംതിട്ട 169, കണ്ണൂര്‍ 153, വയനാട് 148, കാസര്‍ഗോഡ് 101 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
68 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 19, കോഴിക്കോട്, കണ്ണൂര്‍ 11 വീതം, തിരുവനന്തപുരം, പത്തനംതിട്ട 5 വീതം, തൃശൂര്‍, പാലക്കാട് 4 വീതം, ഇടുക്കി 3, കൊല്ലം, വയനാട്, കാസര്‍ഗോഡ് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7066 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 67,369 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 56,21,634 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.