കാമുകന് എതിരെ കേസുമായി അമലാ പോള്‍ കോടതിയില്‍

തന്റെ മുന്‍ കാമുകനായ ഭവ്‌നീന്ദറിനെതിരെ കോടതിയില്‍ കേസ് നല്‍കി നടി അമലാ പോള്‍. തന്റെ അനുവാദം ഇല്ലാതെ താനുമായുള്ള ഫോട്ടോസ് ഭവ്‌നീന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചതിനു എതിരെയാണ് അമല പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് അമല പോളിനൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്നും ഭവ്‌നീന്ദര്‍ സിംഗിനെ മദ്രാസ് ഹൈക്കോടതി വിലക്കി. 2020 മാര്‍ച്ച് മാസത്തിലാണ് വിവാഹ ചിത്രങ്ങള്‍ എന്ന പേരില്‍ അമലയുമൊത്തുള്ള ഫോട്ടോകള്‍ മുംബൈയില്‍ നിന്നുള്ള ഗായകനായ ഭവ്‌നീന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

കാമുകനുമായി അമല രഹസ്യമായി വിവാഹം നടത്തി എന്ന തരത്തിലാണ് റിപോര്‍ട്ടുകള്‍ പ്രചരിച്ചത്. എന്നാല്‍ അന്നൊന്നും അമല ഇതേക്കുറിച്ച് പ്രതികരിച്ചില്ല. വിവാഹം കഴിഞ്ഞു എന്ന് റിപ്പോര്‍ട്ടുകളും പ്രചരിച്ചു. ഭവ്‌നീന്ദറിന്റെ ഇന്‍സ്റ്റഗ്രാമിലാണ് ഇരുവരും ഒന്നിച്ചുള്ള ഫോട്ടോസ് പോസ്റ്റ് ചെയ്തിരുന്നത്. ഈ പോസ്റ്റ് വരുന്നതിനു മുന്‍പേ ഭവ്‌നീന്ദറുമായുള്ള അമലയുടെ ചിത്രം സോഷ്യല്‍ മീഡിയ വഴി എത്തിയിരുന്നു. എന്നിരുന്നാലും ആ ചിത്രങ്ങള്‍ ഇവരുടെ വിവാഹ നിശ്ചയത്തിന് പകര്‍ത്തിയതാണ് എന്നാണ് വിവരം. എന്നാല്‍ അതിനു ശേഷം ഇരുവരും വേര്‍ പിരിയുകയായിരുന്നു.

വിവാഹ നിശ്ചയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു കൊണ്ട് അത് വിവാഹ ചിത്രങ്ങള്‍ എന്ന് പ്രചരിപ്പിച്ചതിന് ഭവ്‌നീന്ദറിനെതിരെ കേസ് കൊടുക്കാനും കൂടിയാണ് അമല കോടതിയെ സമീപിച്ചത്. നേരത്തെ ആദ്യ ഭര്‍ത്താവ് സംവിധായകന്‍ കൂടിയായ എ.എല്‍. വിജയ്യില്‍ നിന്നും അമല വിവാഹമോചനം നേടിയിരുന്നു. ഏറെ നാള്‍ പ്രണയിച്ചതിനു ശേഷമാണു അമലയും വിജയും വിവാഹിതരായത്. എന്നാല്‍ വിജയുടെ കുടുംബവുമായി ഒത്തുപോകാന്‍ കഴിയാത്തത് കാരണം ഇരുവരും വേര്‍ പിരിയുകയായിരുന്നു. ശേഷം വിജയ് രണ്ടാമത് വിവാഹിതനായി.