രണ്ടില ജോസ് കെ മാണിക്ക് തന്നെ
അവസാനം കേരളാ കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ.മാണിക്ക് തന്നെ ലഭിച്ചു. രണ്ടില ചിഹ്നം വേണമെന്ന പി.ജെ ജോസഫിന്റെ ഹര്‍ജി തള്ളിയ കോടതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം ശരിവച്ചു. ഓഗസ്റ്റിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നല്‍കിയത്. കമ്മീഷനു മുന്നിലുള്ള രേഖകള്‍, അതു വരെയുള്ള സ്ഥാനം സംബന്ധിച്ച ചെയര്‍മാന്റെ വെളിപ്പെടുത്തല്‍ എന്നതൊക്കെ പരിഗണിച്ചായിരുന്നു കമ്മീഷന്റെ വിധി. ഇതിന് പിന്നാലെയാണ് പിജെ ജോസഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ ഹര്‍ജിയാണ് നിലവില്‍ ഹൈക്കോടതി തള്ളിയത്.
ജോസ് കെ മാണി പക്ഷവും പി ജെ ജോസഫ് പക്ഷവും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചിരുന്നു. ജോസ് വിഭാഗവും ജോസഫ് വിഭാഗവും രണ്ടില ചിഹ്നം അനുവദിക്കണമെന്ന അവകാശവാദം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ നടപടി സ്വീകരിച്ചത്. എന്നാല്‍, രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറത്തു വന്നിരിയ്ക്കുകയാണ്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കേരള കോണ്‍ഗ്രസ് (എം) പി. ജെ ജോസഫ് വിഭാഗത്തിന് ‘ചെണ്ട’യും കേരള കോണ്‍ഗ്രസ് (എം) സ് കെ. മാണി വിഭാഗത്തിന് ടേബിള്‍ ഫാനുമായിരുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുവദിച്ചത്. ഇരുവിഭാഗവും രണ്ടിലയ്ക്കായി ചിഹ്നതിനായി അവകാശവാദം ഉന്നയിച്ചതോടെയാണ് രണ്ടില ചിഹ്നം കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മരവിപ്പിച്ചത്.